ബാഷ സ്‌റ്റൈലില്‍ രജനീകാന്ത്; ‘മക്കള്‍ സേവൈ കക്ഷി’ രജനിയുടെ പാര്‍ട്ടി, ചിഹ്നം ഓട്ടോറിക്ഷ
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തതോടെ ബാഷ സ്‌റ്റൈലില്‍ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാര്‍ട്ടി ഒരുങ്ങുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ നിലവില്‍ വരുമെന്ന് രജനീകാന്ത് ഡിസംബര്‍ എട്ടിന് വ്യക്തമാക്കിയിരുന്നു. […]

