National News

തമിഴ് ചിത്രം ‘ഫര്‍ഹാന’ വിവാദത്തിൽ , നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം തിയറ്റർ റിലീസിന് ശേഷം വിവാദത്തില്‍. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് […]

Entertainment

“എന്റെ പ്രണയത്തിനും യെല്ലോ ആർമിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം”:ഐപിഎൽ കാണാൻ നയന്‍സും വിക്കിയും

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച്ച നടന്ന ഐപിഎൽ മത്സരം കാണാനെത്തിയതാണ് താരങ്ങൾ. വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ നിരധി കമന്റുകളും ലൈക്കും ഇതിനോടകം തന്നെ വന്ന് കഴിഞ്ഞു. ശനിയാഴ്ച്ച നടന്ന ചെന്നൈ സൂപ്പർ കിങ്ങ്സ്- മുംബൈ ഇന്ത്യൻസ് […]

Entertainment

മകന് 18 വയസ്സ് തികഞ്ഞു , അവന്റെ കാര്യത്തിൽ ഇടപെടുന്നതിൽ പരിധിയുണ്ട്: മകന്റെ ചിത്രങ്ങൾക്ക് പ്രതികരിച്ചു നടൻ സ്റ്റാലിൻ

  • 20th March 2023
  • 0 Comments

തമിഴ് സിനിമകളെ എന്നും നെഞ്ചോട് ചേർക്കുന്ന മലയാളികൾക്ക് തമിഴ് സിനിമകളിലൂടെ പ്രിയങ്കരനായ താരമാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ സിനിമ പൂർണമായി ഉപേക്ഷിച്ച് മുഴുവനായും രാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉദയനിധി സ്റ്റാലിൻ. നിലവിൽ തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ആണ് ഉദയനിധി സ്റ്റാലിൻ. അദ്ദേഹത്തിന്റെ മകനാണ് ഇമ്പനിധി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇമ്പനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ […]

Entertainment

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ് പതിപ്പിൽ നായിക ഐശ്വര്യ രാജേഷ്

  • 23rd February 2021
  • 0 Comments

നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുമെന്ന് ഈയിടെ ആണ് പ്രഖ്യാപിച്ചിരുന്നത്.തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്സുകളും കണ്ണൻ തന്നെയാണ് […]

National News

രജനീകാന്തിന്റെ പിന്മാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച് കമല്‍ ഹാസന്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനു ശേഷം കൂടിക്കാഴ്ച്ചയെന്നും റിപ്പോര്‍ട്ട്

  • 29th December 2020
  • 0 Comments

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. രജനീകാന്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുണ്ടെന്നും എന്നിരുന്നാലും രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം

National News

പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സൂപ്പര്‍ സ്റ്റാര്‍; രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

  • 29th December 2020
  • 0 Comments

പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. തീരുമാനത്തിനു പിന്നില്‍ ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെയാണ് പിന്‍മാറ്റമെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനീകാന്ത് അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന […]

National News

ബാഷ സ്‌റ്റൈലില്‍ രജനീകാന്ത്; ‘മക്കള്‍ സേവൈ കക്ഷി’ രജനിയുടെ പാര്‍ട്ടി, ചിഹ്നം ഓട്ടോറിക്ഷ

  • 15th December 2020
  • 0 Comments

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തതോടെ ബാഷ സ്‌റ്റൈലില്‍ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാര്‍ട്ടി ഒരുങ്ങുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ നിലവില്‍ വരുമെന്ന് രജനീകാന്ത് ഡിസംബര്‍ എട്ടിന് വ്യക്തമാക്കിയിരുന്നു. […]

വിട്ടുവീഴ്ച്ചയില്ലാതെ രജനികാന്ത്; അമിത് ഷായ്ക്ക് നിരാശയോടെ മടക്കം

  • 22nd November 2020
  • 0 Comments

തമിഴകത്ത് ബിജെപിയെ ശക്തിപ്പെടത്താന്‍ നിര്‍ണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം നടപ്പായില്ല. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. എന്നാല്‍, രാഷ്ട്രീയ കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ രജനീകാന്ത് ഉറച്ചുനിന്നു. തമിഴകത്ത് ബിജെപി സ്വാധീനം വര്‍ധിപ്പിക്കാന്‍ നിര്‍ണായക തീരുമാനങ്ങളുമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ചെന്നൈയിലെത്തിയ അമിത് ഷായുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂര്‍ത്തി അമിത് ഷായെ കണ്ടത്. […]

National News

കോവിഡിൽ പിടി മുറുകി ചെന്നൈ എട്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ ഗുരുതരമായ അവസ്ഥയിൽ കടന്നു പോവുകയാണ് തമിഴ്നാട് . ഇന്ന് എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒപ്പം ചെന്നൈയിൽ പ്രവൃത്തിക്കുന്ന അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ മാത്രം രോഗ സ്ഥിരീകരിച്ചത്. ചെന്നൈയിൽ വ്യാപനം അതി വേഗത്തിലാണ് നടക്കുന്നത്. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഇദ്ദേഹം അധികം ആരുമായി സമ്പർക്കം […]

Entertainment

നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും: മനസ് തുറന്ന് നയൻതാര

വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുമ്പോഴും സ്വകാര്യതയ്ക്ക് വില നൽകി അഭിമുഖങ്ങളിൽ നിന്നും പ്രോമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നയൻതാര. ഇപ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് താരം. വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് താരം മനസ്സ് തുറന്നത്. ഞാൻ പ്രധാന കഥാപാത്രമാകുന്ന സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥകളുമായി സംവിധായകർ വരും. അത് ആവശ്യമാണോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്’- നയൻതാര പറയുന്നു. ജയത്തിൽ മതിമറക്കുകയോ അതിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല […]

error: Protected Content !!