National

താജ്മഹലില്‍ ചോര്‍ച്ച; തെര്‍മല്‍ സ്‌കാനിങ്ങില്‍ വിള്ളല്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി. 73 മീറ്റര്‍ ഉയരത്തിലാണ് ഇത്. വിള്ളല്‍ പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. താഴകക്കുടത്തെ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് ഘടനയുടെ സമ്മര്‍ദം മൂലമാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. മാത്രമല്ല, താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ തെര്‍മല്‍ സ്‌കാനിങ്ങിലാണ് വിള്ളല്‍ കണ്ടെത്തിയത്. […]

National News

താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല;യഥാര്‍ഥചരിത്രം പുറത്തുകൊണ്ടുവരണമെന്ന് സുപ്രീം കോടതിയിൽ ഹര്‍ജി

  • 1st October 2022
  • 0 Comments

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് കാണിച്ച് സുപ്രീം കോടതിയിൽ ഹർജി. ഇതിന്റെ യഥാര്‍ഥചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ട് ഡോ. രജനീഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്.യഥാര്‍ഥചരിത്രം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയുന്നതെങ്കിലും അതിന് ശാസ്ത്രീയ തെളിവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഷാജഹാനാണ് താജ്മഹൽ നിർമിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ലഭ്യമല്ലെന്ന് എൻസിഇആർടി തനിക്ക് വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയതായും ഇയാൾ […]

National News

താജ് മഹലിന് ബോംബാക്രമണ ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു

  • 4th March 2021
  • 0 Comments

താജ്മഹലിന് ബോംബാക്രമണ ഭീഷണി.ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെ ലഭിച്ചത്.ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു. അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ഫോണ്‍ സന്ദേശം എവിടെ നിന്നെന്ന് വ്യക്തമല്ല. തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം വന്നത്. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്‌.

error: Protected Content !!