അര്‍ദ്ധരാത്രി ഞെട്ടിച്ചു; എമ്പുരാന്റെ ട്രെയ്‌ലര്‍ പുറത്ത്; റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ മില്യണ്‍ വ്യൂസ്
തെന്നിന്ത്യന്‍ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. പുറത്തുവന്ന് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു. മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്‌സ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള […]
