വീട് മാത്രമല്ല, തിരികെ ലഭിച്ചത് ജീവിതം കൂടെ – കെയര്‍ ഹോമിന്റെ തണലില്‍ ശ്യാമള
മേപ്പറമ്പത്ത് ശ്യാമള ഇന്ന് ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിലെ മഴയില്‍ തകര്‍ന്ന വീടിനു പകരം മറ്റൊരു മനോഹരമായ വീടാണ് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ശ്യാമളക്കായി നിര്‍മ്മിച്ച് നല്‍കിയത്. “ഈ ഉപകാരത്തിനു എത്ര കടപ്പെട്ടിരിക്കുന്നു എന്നറിയില്ല. സര്‍ക്കാര്‍ നല്‍കിയ ഈ വീട്ടില്‍ ഏറെ സന്തോഷത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതമാണ് തിരികെ ലഭിച്ചത്”. ബാങ്കും വലിയ സഹായമാണ് ചെയ്തതെന്ന് പറയുമ്പോള്‍ ശ്യാമളയുടെ വാക്കുകളില്‍ നിറയുന്നത് സ്നേഹം മാത്രം. സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം […]