മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ പറഞ്ഞതായി സ്വപ്‌നയുടെ പേരില്‍ ശബ്ദ സന്ദേശം: ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിറക്കി

  • 19th November 2020
  • 0 Comments

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇങ്ങനെ ചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞതായി സ്വപ്ന സുരേഷിന്റെ പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്ന വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ദക്ഷിണ മേഖല ഡിഐജിയോട് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മൊഴിയിലുള്ളത് താന്‍ പറഞ്ഞ കാര്യങ്ങളാണോ എന്ന് വായിച്ചു നോക്കാന്‍ പോലും സമ്മതിക്കാതെ ഒപ്പിടാന്‍ പറയുകയാണ് ചെയ്യുന്നതെന്നും സ്വപ്നയുടേത് എന്ന […]

സ്വപ്നയുടെ ലോക്കറിലുള്ളത് സ്വര്‍ണ്ണക്കടത്ത് പണമെന്ന് എന്‍ഐഎ, ലൈഫ് മിഷന്റേതെന്ന് ഇഡി; വൈരുദ്ധ്യം നിറഞ്ഞ് ശിവശങ്കറിനുള്ള കുരുക്കും

  • 12th November 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ കൂട്ടുപിടിക്കുന്നത് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളാണ്. എസ്ബിഐ യിലും ഫെഡറല്‍ ബാങ്കിലും ഉണ്ടായിരുന്ന രണ്ടു ലോക്കറുകളില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തതാണ് അന്വേഷണ ഏജന്‍സികളടെ കൈവശമുള്ള ‘പ്രധാന തെളിവ്’. എന്നാല്‍ ഈ പണത്തിന്റെ കാര്യത്തില്‍ രണ്ട് അന്വേഷണ ഏജന്‍സികള്‍ രണ്ട് അഭിപ്രായം പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. സ്വര്‍ണക്കടത്തില്‍ നിന്നും കിട്ടിയ പണമാണ് എസ്ബിഐ ലോക്കറില്‍ ഉണ്ടായിരുന്ന 64 […]

ലൈഫ് മിഷനില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്

  • 2nd November 2020
  • 0 Comments

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കേസില്‍ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതനുസരിച്ചാണ് […]

‘കാരാട്ട് ഫൈസല്‍ അയല്‍വാസി മാത്രം, സ്വര്‍ണ്ണക്കടത്തു കേസില്‍ ബന്ധമില്ല, ആരോപണങ്ങളെ നിയമപരമായി നേരിടും.’ നിഷേധിച്ച് കാരാട്ട് റസാഖ് എംഎല്‍എ

  • 26th October 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ച് കാരാട്ട് റസാഖ്. കേസിലെ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും, ഇതുസംബന്ധിച്ച് ഒരു അന്വേഷണ ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിന്റെ പ്രതികരണം. മാധ്യമങ്ങളിലൂടെ മാത്രമാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയേയും സന്ദീപിനേയും കുറിച്ച് അറിയുന്നത്, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും, കാരാട്ട് ഫൈസല്‍ ബിസിനസ് പങ്കാളിയല്ല അയല്‍വാസി […]

Kerala News

അനധികൃത ഡോളർ കടത്തൽ ;സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

  • 17th October 2020
  • 0 Comments

സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കി വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിനും പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയിരുന്നു. ഡോളർ കൈമാറിയത് സമ്മർദം മൂലമാണെന്ന് […]

News

വിവാദങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് സ്വപ്ന സുരേഷ് ഐ ഫോൺ നൽകിയെന്ന വാദം തെറ്റ്

സ്വപ്ന സുരേഷ് ഐ ഫോൺ നൽകിയെന്ന വിവാദങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോൺ നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.യൂണിറ്റാക് എംഡി സന്തോഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയിൽ സിപിഐഎം സൈബർ ഗുണ്ടകൾ വേട്ടയാടുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു ദുബൈയിൽ പോയ സമയത്ത് വില കൊടുത്ത് വാങ്ങിയ ഐഫോൺ കൈവശമുണ്ടെന്നും അതല്ലാതെ ഐഫോൺ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‌സുലേറ്റിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാൾ അവിടെ നിന്നും നൽകി. അതല്ലാതെ തനിക്ക് ആരും […]

National

സ്വർണ്ണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്‍ന സുരേഷ് പിടിയിൽ

  • 11th July 2020
  • 0 Comments

ബാംഗ്ലൂർ : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്‍ന സുരേഷ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ ഇവരെ എൻ ഐ എ അന്വേഷണ സംഘം കൊച്ചിയിലെത്തിക്കും. സന്ദീപ് നായരും പിടിയിലായെന്നാണ് സൂചന. സ്വപ്ന കുടുംബത്തോടൊപ്പമാണ് ബാംഗ്ളൂരിലേക്ക് കടന്നത്. അഭിഭാഷകന്റെ നിർദ്ദേശ പ്രകാരം ബാംഗ്ലൂരിലേക്ക് കടക്കുന്നതിനിടയിൽ എൻ ഐ എ പിടിയിൽ അകപെടുകയായിരുന്നുവെന്നാണ് വിവരം. നേരത്തെ കൊച്ചിയിൽ തന്നെയായിരുന്നു സ്വപ്ന ഉണ്ടായിരുന്നവെന്നതാണ് സ്ഥിരീകരിക്കാത്ത വിവരം പുറത്ത് വരുന്നത്

Kerala

സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്. ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത് ഈ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തി. എന്നാൽ യു എ ഇ യിൽ സാമ്പത്തിക തട്ടിപ്പിൽ കേസ് നില നിൽക്കെയാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമായതെന്നതാണ് പ്രധാനം. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന രീതിയിലാണ് എംബസിയുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നുവെന്നും മികച്ച ജീവനക്കാരിയായി സ്വപ്നയെ തെരഞ്ഞെടുത്തിരുന്നുവെന്നും […]

error: Protected Content !!