നിരോധിത സാറ്റ്‌ലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ടു, തെളിവുകളുമായി സ്വപ്ന
നിരോധിത സാറ്റ്‌ലൈറ്റ് ഫോണുമായി 2017 ല്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിയിലായ യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് ഇടപെട്ടെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. നിരോധിത ഫോണ്‍ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലും കോടതിയില്‍ നിന്ന് ഇയാള്‍ക്ക് ജാമ്യം കിട്ടി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടല്‍ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം. അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തിയ ഈ വ്യക്തി അഞ്ചു ദിവസത്തോളം കേരളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് […]









