ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു.താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകൾ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോൾ വിളിക്കുന്നയാൾ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫോൺ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾക്ക് തെളിവായി ഫോൺ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു.മരട് അനീഷ് എന്ന ആളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. കെ ടി ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയയാള്‍ ഫോണില്‍ പറഞ്ഞത്. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പേര് പറയുന്ന ഭാഗം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.
ഏത് നിമിഷവും കൊല്ലപ്പെടാം ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന;ജലീൽ പറഞ്ഞിട്ട് വിളിക്കുന്നുവെന്നാണ് മകനോട് പറഞ്ഞത്
