കുന്ദമംഗലം എ.യു.പി സ്കൂളിൽ ഹരിത സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു
കുന്ദമംഗലം: സംസ്ഥാന സർക്കാരും ഹരിത കേരള മിഷനും മുന്നോട്ടു വെക്കുന്ന ഗ്രീൻ പ്രോട്ടോകോൾ എന്ന ആശയത്തിലൂന്നിയ ഹരിത സാന്ത്വനം പദ്ധതിക്ക് കുന്ദമംഗലം എ.യു.പി. സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂളിലെ ശുചിത്വ സേനയുടെയും ഹരിത കേരളം ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹരിത കേരളം സംസ്ഥാന മിഷൻ വേയ്സ്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റ് ശ്രീ. എൻ. ജഗജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എ.യു.പി. സ്കൂളിന്റെ പ്രവർത്തനം മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകപരമാണെന്നും കൂടുതൽ സ്കൂളുകൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റടുക്കണമെന്നും […]
