ജീവിതകാലം മുഴുവൻ നിങ്ങളുടെ ഓർമ്മകൾ എന്‍റെ ജീവിതത്തിൽ സൂക്ഷിക്കും; സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ
കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകൻ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാട്ടെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. കുടുംബത്തോടൊപ്പം ഏറെ നേരം ചിലവഴിച്ചതിന് ശേഷമാണ് സൂര്യ മടങ്ങിയത്. ഫ്രണ്ട്‌സ് എന്ന സിദ്ദിഖ് ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സൂര്യയും വിജയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. ”ചെറിയ സീനില്‍ പോലും ഒരു മടിയും കൂടാതെ അഭിനന്ദിച്ച […]

