ചെന്നൈക്ക് തിരിച്ചടി; റെയ്‌ന മടങ്ങിയതിന് പിന്നാലെ മറ്റൊരു താരത്തിന് കൂടി കോവിഡ്
ഐപിഎല്ലിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. ദീപക് ചാഹറും സ്റ്റാഫുകളുമടക്കം 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ കുരുക്കിലായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. യുവതാരം റുതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ ക്വാറന്റൈന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം […]

