Kerala News

കേരളത്തിൽ വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിതക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

  • 14th August 2023
  • 0 Comments

കേരളത്തിൽ വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായി വിസ കലാവതി തീർന്നതിനെ തുടർന്ന് പ്രതിസന്ധിയിൽ ആകുകയും ചെയ്ത വിദേശ യുവതിക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നലണ്ടൻ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് സുരേഷ് ഗോപി സഹായമെത്തിച്ചത്ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് […]

Kerala News

കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച സുരേഷ് ഗോപി വിഷയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയെ കാണുമെന്ന് വ്യക്തമാക്കി. ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Kerala

വന്ദനാ ദാസിന്റെ കൊലപാതകം: മരണത്തിനു വിട്ടുകൊടുത്തു, പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയി: സുരേഷ് ഗോപി

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്‌ക്കാക്കിയെന്നു ചോദിച്ച സുരേഷ് ഗോപി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു. ‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ […]

Kerala National

സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വവും സീറ്റും പ്രഖ്യാപിച്ചു? , ബിഡിജെഎസിന് അമർഷം

  • 19th March 2023
  • 0 Comments

ആലപ്പുഴ ∙ ബിജെപിയോട് ഇടയുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നു. ബിഡിജെഎസ് നേതാക്കളെ ചർച്ചയ്ക്കായി 21നു ഡൽഹിയിലേക്കു ബിജെപി നേതാക്കൾ ക്ഷണിച്ചതായാണ് വിവരം. മുന്നണി വിടുന്ന കാര്യം ആലോചിക്കുമെന്നു വരെ സൂചിപ്പിച്ച ബിഡിജെഎസ് നേതാക്കളുടെ പരിഭവം തീർക്കാനുള്ള ചർച്ചയിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തേക്കും. കൊച്ചിയിൽ നടന്ന ബിഡിജെഎസ് സംസ്ഥാന പഠന ശിബിരത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബിജെപി നേതാക്കൾ എത്താഞ്ഞതിനെ ബിഡിജെഎസ് നേതാക്കൾ വിമർശിച്ചിരുന്നു. അതിനു മുൻപ് […]

Kerala News

സിനിമ ഡയലോഗ് പറഞ്ഞാൽ ബിജെപി കേരളത്തിൽ ജയിക്കില്ല; സുരേഷ് ഗോപിയെ ചൊല്ലി എം വി ഗോവിന്ദൻ- കെ സുരേന്ദ്രൻ വാക്ക് പോര്

  • 13th March 2023
  • 0 Comments

സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗുകൾ പറയിപ്പിച്ചാൽ കേരളത്തിൽ ബി ജെ പി ജയിക്കില്ലെന്ന് എം വി ഗോവിന്ദൻ. ഇന്നലെ തൃശൂരിൽ നടന്ന അമിത് ഷാ പങ്കെടുത്ത പരിപാടിയിലെ സുരേഷ് ഗോപിയുടെ പ്രസംഗത്തെയാണ് ഗോവിന്ദൻ പരിഹസിച്ചത്.സിനിമാ ഡയലോഗുകൾ അല്ല രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് എം വി ഗോവിന്ദനും ബി ജെ പി സംസ്ഥാന അധ്യക്ഷം കെ സുരേന്ദ്രനും തമ്മിൽ വാക്ക് പോരിനും വഴി വെച്ചു . കൂടാതെ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങ;ളെയും ഗോവിധാൻ വിമർശിച്ചു. […]

Kerala News

ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട;തൃശ്ശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല;എം വി ഗോവിന്ദൻ

  • 5th March 2023
  • 0 Comments

സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്നും അത് രാഷ്ട്രീയമാക്കി മാറ്റുന്ന ബിജെപിയുടെ നീക്കം കേരളത്തിലെ വോട്ടർമാർക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂവെന്ന് […]

Kerala

‘പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തത്, ഉദ്ദേശിച്ചത് ശബരിമലയിലെ ശല്യക്കാരെ’; അവിശ്വാസികളോട് അനാദരവില്ലെന്ന് സുരേഷ് ഗോപി

  • 21st February 2023
  • 0 Comments

തൻ്റെ പ്രസംഗമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ എഡിറ്റ് ചെയ്തവയാണെന്ന് സുരേഷ് ഗോപി. നിരീശ്വരവാദികളോടോ അവിശ്വാസികളോടോ അനാദരവില്ല. ശബരിമലയിൽ വന്ന ശല്യക്കാരെയും തന്റെ മതപരമായ അവകാശത്തിന് എതിരായി നിൽക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളെയും ആണ് ഉദ്ദേശിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞ് കയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി പ്രാർത്ഥിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ സുരേഷ് ഗോപി പറഞ്ഞു. “അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് […]

Entertainment Kerala News

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റിയെന്ന് എന്‍ എസ് മാധവന്‍

  • 20th February 2023
  • 0 Comments

അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരൻ എൻ.എസ്. മാധവൻ.’എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ എന്ന തലക്കെട്ടോടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്.. ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റീ- ട്വീറ്റ് ചെയ്തായിരുന്നു മാധവന്റെ പ്രതികരണം.‘‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ […]

Kerala

മതിയായ വഴി സൗകര്യമില്ല, ആശുപത്രിയിലെത്താന്‍ പ്രയാസം; അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് സുരേഷ് ഗോപി

  • 19th January 2023
  • 0 Comments

മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്‌ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. ഊരുനിവാസികളുടെ യാത്ര ദുരിതം തിരിച്ചറിഞ്ഞാണ് താരത്തിന്റെ ഇടപെടൽ. മാസങ്ങൾക്ക് മുൻപ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ […]

Kerala News

സുരേഷ് ഗോപിയുടെ കോർ കമ്മിറ്റിയിലേക്കുള്ള വരവ് സ്വാഗതം ചെയ്ത് മുരളീധരൻ;അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്

  • 16th October 2022
  • 0 Comments

സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. അദ്ദേഹം കോർ കമ്മിറ്റിയിൽ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുരളീധരൻ സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മറ്റ് കാര്യങ്ങൾ അറിയില്ല എന്നും പറഞ്ഞു.അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു.അതേസമയം സന്ദീപ് വാര്യരെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി പാർട്ടി അധ്യക്ഷൻ വിശദീകരിക്കുമെന്ന് വി.മുരളീധരൻ പ്രതികരിച്ചു. കൂടുതൽ കാര്യങ്ങൾ അറിയില്ല. രാമായണം ദുർവ്യാഖ്യാനം […]

error: Protected Content !!