ബിജെപിയിലെ ആഭ്യന്തര കലഹം;അസംതൃപ്തരുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണമെന്ന് : ആര്‍എസ്എസ്
സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആര്‍എസ്എസ്. അസംതൃപ്തരുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചു. പ്രശ്‌നം വഷളാകാതെ ശ്രദ്ധിക്കുന്നതില്‍ ബിജെപി നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായതില്‍ ആര്‍എസ്എസും മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കെ സുരേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചു. മാസത്തിലൊരിക്കല്‍ നടക്കുന്ന ബിജെപി- ആര്‍എസ്എസ് സംയുക്ത യോഗത്തിലാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചയായത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നപരിഹാരം കാണണമെന്ന് ബിജെപിക്ക് ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി […]