News

ലാവ്‌ലിൻ കേസിൽ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയിൽ

ലാവ്‌ലിൻ കേസിൽ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയിൽ. രണ്ടാഴ്ച കൂടിയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കേസിൽ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം. കേസിൽ തെളിവുകളുമായി ബന്ധപ്പെട്ട കുറിപ്പുകൾ തയാറാക്കാൻ രണ്ടാഷ്ച സമയം വേണമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിനാണ് കത്ത് കൈമാറിയിട്ടുള്ളത്. എല്ലാ കേസുകൾക്കുമൊടുവിൽ നാളെ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സിബിഐയുടെ ഈ നീക്കം. രണ്ട് കോടതികൾ അന്തിമ […]

Kerala

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുപ്രിംകോടതി

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജിയിലാണ് വിധി. പൊതുയിടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജനാധിപത്യവും എതിർപ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാൽ സമരങ്ങൾ പ്രത്യേകമായി അനുവദിച്ച മേഖലകളിൽ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂർവമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച […]

Trending

ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും

  • 30th September 2020
  • 0 Comments

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സി.ബി.ഐ. ആവിശ്യം അംഗീകരിച്ച് സുപ്രീം കോടതി. ഇന്ന് പരിഗണിക്കാനിരുന്ന ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ. ഇന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ 23-ാമത്തേതായിരുന്നു ലാവ്‌ലിന്‍ കേസ്. എന്നാല്‍ പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഒന്നേകാല്‍ മണിയായി. പിന്നീട് ബെഞ്ചിലെ മറ്റുകേസുകള്‍ […]

Kerala News

ഘട്ടംഘട്ടമായി പാലാരിവട്ടം മേൽപാലം പൊളിച്ചുതുടങ്ങും തിങ്കളാഴ്ച പുന:ർ നിർമ്മാണ തുടക്കം

  • 26th September 2020
  • 0 Comments

കൊച്ചി: സുപ്രീം കടതിയുടെ അടിസ്ഥാനത്തിൽ നിർമാണത്തകരാറിനെ തുടർന്ന് അ‌ടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേൽപാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും. ഘട്ടംഘട്ടമായി പാലം പൊളിക്കാനാണ് ഊരാളുങ്കൾ സൊസൈറ്റിയും പുതിയ പാലത്തിന്റെ നിർമാണച്ചുമതലയുള്ള ഡിഎംആർസിയും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. എട്ടു മാസം കൊണ്ട് പാലം പുന:ർ നിർമിക്കാമെന്നാണ് ഡിഎംആർസി അ‌റിയിച്ചിരിക്കുന്നത്. ഇ.ശ്രീധരനാണ് നിർമാണത്തിന്റെ മേൽനോട്ടം. പാലം പൊളിച്ചുപണിയണമെന്ന സർക്കാർ ഹർജി സുപ്രീംകോടതി അ‌നുവദിച്ച ;പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ. പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമിക്കുന്നത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ […]

Kerala

പെരിയ ഇരട്ടക്കൊലക്കേസ്സ് സർക്കാർ സുപ്രീംകോടതിയിൽ

  • 12th September 2020
  • 0 Comments

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി സംസ്ഥാനസർക്കാർ. കഴിഞ്ഞ മാസം 25-ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകി. എന്നിട്ടും മറുപടി കിട്ടിയില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം […]

News

പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം കെയേഴ്‌സ് ഫണ്ടിലേക്കു ലഭിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഫണ്ടുകളാണെന്നും അത് മാറ്റേണ്ടതില്ലയെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എൻഡിആർഎഫിലേക്ക് വ്യക്തികൾക്ക് എപ്പോഴും സംഭാവന നൽകാനാവുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള […]

News

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യ സമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി : കോവിഡിനെതിരെ അക്ഷീണം പോരാടുന്ന മുഴുവൻ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം കൃത്യ സമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോകേണ്ടി വരുന്ന സമയത്ത് അതൊരു അവധി ദിനമായി കാണരുതെന്നും ആ ദിവസത്തെ ശമ്പളവും കൃത്യമായി നല്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം ശമ്പളം യഥാസമയം നല്‍കണമെന്ന നിര്‍ദേശം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ഇടപെട്ട് കൃത്യമായ നടപടി […]

National

വിവാഹത്തിൽ നിന്നും പിൻമാറിയെന്ന എല്ലാ ആരോപണത്തിലും ബലാത്സംഗക്കുറ്റം ചുമത്താനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുന്ന എല്ലാ ആരോപണങ്ങളിലും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിൽ വിധി പുറപ്പെടുവിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2016ൽ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരായ കേസിൽ ഇയാളെ വെറുതെ വിട്ടു. വിവാഹത്തിൽ നിന്നും പിൻമാറിയെന്ന എല്ലാ ആരോപണത്തിലും ബലാത്സംഗക്കുറ്റം ചുമത്താനാവില്ല. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും […]

error: Protected Content !!