ആശ്വാസം; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില കുറച്ചു
ജനങ്ങള്‍ക്ക് ആശ്വാസമായി സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ കുറവ്. തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നീ 5 സബ്‌സിഡി ഇനങ്ങളുടെ വില ഇന്നുമുതല്‍ (ഏപ്രില്‍ 11) സപ്ലൈകോ വില്പന ശാലകളില്‍ കുറയും. നാലു മുതല്‍ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങള്‍ക്ക് കുറയുക. വന്‍കടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വന്‍പയര്‍ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളില്‍ ജിഎസ്ടി […]

