‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്നെ വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിനെ പിന്തുണച്ചതിൽ വിശദീകരണവുമായി സുനിൽ പി ഇളയിടം
തൃശൂർ: മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്നെഴുതിയ വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിനെ പിന്തുണച്ചതിൽ വിശദീകരണവുമായി സുനിൽ പി ഇളയിടം. വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും അക്കാര്യത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും […]
