Kerala News

ശനി, ഞായര്‍ ദിവസങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കേരളം

  • 21st April 2021
  • 0 Comments

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങള്‍.രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതൽ സെക്‌ടർ ഓഫീസർമാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിൻമെന്റ് സോണിന് പുറത്ത് സാധാരണ കടകൾ ഒൻപത് മണി വരെയാക്കും. സർക്കാർ ഓഫീസുകളിൽ പകുതിപേർ മാത്രം ജോലി ചെയ്‌താൽ മതിയാകും. സ്വകാര്യ മേഖലയിലും വർക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.24, 25 തീയതികളില്‍ അവശ്യസര്‍വീസുകള്‍ […]

Kerala

ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ പിൻവലിച്ചു

  • 27th June 2020
  • 0 Comments

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളിലും വൈറസ് തീവ്രബാധിതമേഖലകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. കഴിഞ്ഞ ഞാറാഴ്ച്ചയും ലോക്ക് ഡൗൺ പിൻവലിച്ചിരുന്നു.

Kerala

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, […]

error: Protected Content !!