National News

സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ദമ്പതികൾ; ഭർത്താവ് മരിച്ചു

  • 21st August 2021
  • 0 Comments

സുപ്രീംകോടതിക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ദമ്പതികൾ. ഗുരുതരമായ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. ഓഗസ്റ്റ് 16-നാണ് ദമ്പതികൾ സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡിൽ ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും യുവാവിനെയും ഉടനടി ദില്ലിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബിഎസ്‍പി എംപി അതുൽ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചത്. എംപിയെ പൊലീസ് സഹായിക്കുന്നു എന്നും യുവതി ദേഹത്ത് മണ്ണെണ്ണ ഒവിക്കുന്നതിനിടെ ആരോപിച്ചു. ഇതേത്തുടർന്നാണ് 27-കാരനായ […]

Kerala News

മലപ്പുറത്ത് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

  • 31st December 2020
  • 0 Comments

മലപ്പുറത്ത് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇന്നലെയാണ് ടി വിജിത്ത് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പാലം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആദ്യം ചേളാരി സ്വകാര്യശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു. വീട്ടുകാരാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ അധികാരമേറ്റപ്പോള്‍ ഏറെ സന്തുഷ്ടനായിരുന്നു വിജിത്ത്. തേഞ്ഞിപ്പലം ആലുങ്ങല്‍ […]

Kerala News

പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവം; അയല്‍വാസിക്കും പോലീസുകാരനുമെതിരെ നടപടിയാവശ്യപ്പെട്ട് മക്കള്‍

  • 28th December 2020
  • 0 Comments

കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പൊലീസിനും മുന്നില്‍ പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍.കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ വെച്ച് തീകൊളുത്തിയ രാജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ശരീരത്തിന്റെ 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ […]

Local

കലക്ടറേറ്റില്‍ ആത്മഹത്യ ശ്രമം

കോഴിക്കോട്: കലക്ടറേറ്റിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ വയോധികന്റെ ആത്മഹത്യ ശ്രമം. പെരുവണ്ണാമൂഴി മുതുകാട് സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ 2.45ന് ബി ബ്ലോക്കിലെ ആറാം നിലയിലെ ഓഫീസില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കലക്ടറെത്തി വിഷയം പഠിച്ചശേഷം അനുകൂല നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്‍മേലാണ് ഇയാള്‍ പിന്മാറിയത്.

error: Protected Content !!