നവവധുവിന്റെ ആത്മഹത്യ; ഇന്ദുജയുടെ ഫോണ്‍ അജാസ് ഫോര്‍മാറ്റ് ചെയ്തു; തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ്
തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രണ്ടാംപ്രതി അജാസാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദുജയുടെ ഫോണിന്റെ പാസ്സ്വേര്‍ഡ് അജാസിന് അറിയാമായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഇന്ദുജ സംസാരിച്ചത് അജാസിനോടാണെന്നും കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. അതേസമയം, ഇന്ദുജ മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ ഷിനു വെളിപ്പെടുത്തി. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയില്ലായിരുന്നു. […]