Kerala News

സുഗതകുമാരിയുടെ ആറന്‍മുളയിലെ വീട് സ്മാരകമാക്കും; എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ടും സ്മാരകം

  • 15th January 2021
  • 0 Comments

അന്തരിച്ച കവി സുഗതകുമാരിയുടെ ഓര്‍മ്മക്കായി ആറന്‍മുളയിലെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചു. മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും ഇവിടെ സ്ഥാപിക്കും. സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കും. എം.പി വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. മലയാളം മിഷന് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Kerala

സമരം വിജയിച്ചു; പിഎസ്‌സി പരീക്ഷ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും

  • 16th September 2019
  • 0 Comments

തിരുവനന്തപുരം; സമരം വിജയിച്ചു. പിഎസ്സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ വേണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. വിഷയത്തില്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനും പിഎസ്സിക്കും യോജിപ്പെന്ന് പിഎസ്സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം തയാറാക്കുന്ന അധ്യാപകരെ തയാറെടുപ്പിക്കാന്‍ സമയം വേണം. കെഎഎസ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലും മലയാളം പരിഗണിക്കും. പിഎസ്സിക്കു മുന്നില്‍ പത്തൊന്‍പതു ദിവസമായി വിഷയത്തില്‍ സാസ്‌കാരിക പ്രവര്‍ത്കരും മറ്റും സമരം നടത്തുകയായിരുന്നു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. എന്നാല്‍, പിഎസ്സി പരീക്ഷ […]

error: Protected Content !!