വഴി തർക്കം; ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു
സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2018ലെ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കേസില്‍ സുശാന്ത് പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത് അയല്‍വാസിയായ കാക്കപ്പരത സുഭാഷിനെ തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
