പാലക്കാട് ഇരട്ട കൊലപാതകം; ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾ സുബൈറിന്റെ പോസ്റ്റ് മോർട്ടത്തിൽ പങ്കെടുത്തു; നിർണായക തെളിവുകൾ പുറത്ത്
പാലക്കാട്ടെ തുടർ കൊലപാതകങ്ങളിൽ നിർണായക തെളിവുകളുമായി പോലീസ്. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾ സുബൈറിന്റെ പോസ്റ്റ് മോർട്ടം നടക്കുമ്പോൾ ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നതായ തെളിവുകളാണ് പോലീസിന് ലഭിച്ചത്. സുബൈറിന്റെ പോസ്റ്റ് മോർട്ടം നടക്കുമ്പോൾ ആശുപത്രിയിലുണ്ടായ പ്രതികൾ അവിടെനിന്ന് എത്തിയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ […]


