Kerala News

ഇ-ഗ്രാൻ്റ്സ് ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശം; പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു

  • 31st January 2024
  • 0 Comments

ദളിത് ആദിവാസി ഉൾപ്പെടെ പിന്നൊക്കെ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ഇ- ഗ്രാൻഡും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെ ആയി മുടങ്ങി കിടക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ.രാധാകൃഷ്ണന് കത്ത് നൽകി.ഇ-ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണെന്നും, അവകാശങ്ങൾ പിൻവലിച്ച് വിദ്യാർത്ഥികളെ ആശ്രിതരാക്കാൻ ഒരുങ്ങുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് […]

Kerala News

മഹാരാജാസിൽ അധ്യാപകനെ അവഹേളിച്ച സംഭവം; നടപടി രാഷ്ട്രീയ പ്രേരിതം; അധ്യാപകനൊപ്പമെന്ന് കെ എസ് യു

  • 15th August 2023
  • 0 Comments

മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെ എസ് യു അധ്യാപകനൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ലെന്നും ഗൂഢാലോചനയിൽ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെസസ്‌പെൻഡ് ചെയ്തിരുന്നു.പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ […]

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം

  • 21st September 2022
  • 0 Comments

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. പെൺകുട്ടികളെയടക്കം വടി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഈ മാസം നാലാം തീയതി പോത്തൻകോട് വെള്ളാണിക്കൽ പാറയിലാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്.കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികൾ പറയുന്നു. പോത്തൻകോട് […]

Kerala News

അമ്മയുടെ കാറില്‍നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

  • 23rd July 2022
  • 0 Comments

അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ ഇന്ന് രാവിലെ 7.45-നാണ് സംഭവം. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്. അമ്മയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ഓടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കണ്ണൂരിലേക്ക് വരികയായിരുന്ന […]

Kerala News

ബസ് സ്റ്റോപ്പില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം, ആണ്‍കുട്ടികളെ മര്‍ദിച്ചു, ഒരാള്‍ അറസ്റ്റില്‍

  • 23rd July 2022
  • 0 Comments

മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മണ്ണാര്‍ക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച ഇരിക്കുന്നത് നേരത്തെയും നാട്ടുകാര്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യത്തിന് നാട്ടുകാര്‍ പല വട്ടം ഉപദ്രവിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിരന്തരം […]

Kerala News

ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ച സംഭവം;മനോഹരമായ മറുപടിയെന്ന് ശബരീനാഥൻ ‘അടുത്തിരിക്കുന്നില്ല, മടിയിലിരിക്കുമെന്ന് വിദ്യാർത്ഥികൾ, മരണ മാസ്സ് ആണ് എന്ന് ഹരീഷ്

  • 21st July 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ ചർച്ചയായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധം.ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.അടുത്തിരിക്കാൻ വിലക്കുമായെത്തിയവ‍ർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാണ് പ്രതിഷേധിച്ചത്.ചൊവ്വാഴ്ച വിദ്യാ‍ർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ഇതിന്റെ ചിത്രം മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടി പൂർവ്വവി​ദ്യാർത്ഥിയാണ് ശബരീനാഥൻ. പോസ്റ്റിന്റെ പൂർണ്ണ രൂപം: CET […]

Local News

‘ധ്വനി2k22’കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

  • 17th July 2022
  • 0 Comments

പഞ്ചായത്ത് യൂത്ത് ലീഗ്, വനിതാ ലീഗ് കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന ‘ധ്വനി2k22’കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഖാലീദ്കിളിമുണ്ട ഉദ്ഘാടനം ചെയ്തു. പി കൗലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ടി എം ഷറഫുന്നിസ ടീച്ചര്‍ മുഖ്യാഥിതി ആയിരുന്നു. ഒ സലീം, സിദ്ധീഖ് തെക്കയില്‍, കെ കെ ഷമീല്‍, എ പി സഫിയ, യൂ സി ബുഷ്‌റ,സി ഗഫൂര്‍, ഐ മുഹമ്മദ് […]

Local News

ഉന്നത വിജയം നേടിയ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

  • 16th July 2022
  • 0 Comments

വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. റീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. വിജിലേഷ് അധ്യക്ഷനായി. എം.ബി.ബി.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 129 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. തുടര്‍ന്ന് കരിയര്‍ ഗൈഡര്‍ ദീപക് സുഗതന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ […]

Kerala News

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ്; മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

  • 13th July 2022
  • 0 Comments

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ റാഗ് ചെയ്‌തെന്നാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറു മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. ഇവര്‍ക്ക് ആറു മാസത്തേക്ക് അക്കാദമിക് പരീക്ഷകള്‍ എഴുതാനാവില്ല. ഹോസ്റ്റലില്‍ നിന്നും ഇവരെ ആറു മാസത്തേക്ക് വിലക്കി. കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹോസ്റ്റലിലാണ് സംഭവം. റെക്കോര്‍ഡ് എഴുതി തരണമെന്ന് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് […]

Local News

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം വെസ്റ്റ് യൂനിറ്റ് സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. മൂല്യ ബോധമുള്ള കുട്ടികളെ സമൂഹത്തിന് നല്‍കിയാല്‍ മാത്രമേ രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍കുകയുള്ളുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സിബ്ഗത്തുള്ള പറഞ്ഞു. ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് അനുഭവ സമ്പത്ത് കരസ്ഥമാക്കിയാല്‍ മാത്രമേ വിദ്യാഭ്യാസം കൊണ്ട് ശാശ്വത വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ […]

error: Protected Content !!