Local

കോഴിക്കോട്ട് ഓട്ടോറിക്ഷാ പണിമുടക്ക് ആരംഭിച്ചു

കോഴിക്കോട് : കോഴിക്കോട്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് രാത്രിയോടെ ആരംഭിച്ചു. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഓട്ടോതൊഴിലാളികള്‍ പണി മുടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായി, സബ്‌സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോട്ടുളളത്. എന്നാല്‍ ഇത്തരത്തില്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുവദിക്കുന്നത് തൊഴില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതിയുടെ […]

Kerala

ചൊവ്വാഴ്ച എഐഎസ്എഫ്‌ന്റെ സംസ്ഥാന വ്യാപക പഠിപ്പു മുടക്ക്

ജെഎന്‍യുവിലും മറ്റുമായി സംഘപരിവാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി സംസ്ഥാന വ്യാപകമായി ചെവ്വാഴ്ച പഠിപ്പു മുടക്കുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എ.ബി.വി.പി- ആര്‍.എസ്.എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്നും പ്രസ്താവനിയില്‍ പറഞ്ഞു. ഭരണകൂട ഒത്താശയോട് കൂടി നടക്കുന്ന ഈ അക്രമത്തിനെതിരെ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം പോരാട്ടത്തിന് ഇറങ്ങണമെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ […]

Kerala

വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്

  • 22nd November 2019
  • 0 Comments

സക്ൂളില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ജില്ലാ ജഡ്ജി. ഇന്ന് ഉച്ചയ്ക്ക് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുവാന്‍ ജില്ലാ ജഡ്ജി സ്‌കൂളിലെ പ്രധാന അധ്യാപകന് നിര്‍ദേശവും നല്‍കി. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് സമരം. […]

National

22 ന് ബാങ്ക് ജീവനക്കാരുടെ ദേശവ്യാപക പണിമുടക്ക്

ബാങ്ക് ജീവനക്കാര്‍ 22 ന് ദേശവ്യാപകമായി പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തില്‍ 21-ന് പ്രകടനങ്ങള്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ.കെ.ബി.ഇ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രന്‍, എസ്. ഗോകുല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

Kerala News

എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

  • 21st September 2019
  • 0 Comments

കാസർക്കോട് : ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച്‌ കാസര്‍ഗോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. 24 മണിക്കൂര്‍ നിരാഹാര സമരമാണ് അവസാനിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി നാരങ്ങാനീര് നല്‍കിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമരം നടത്തിയത്. ദേശീയപാതാ നവീകരണത്തിന് വേണ്ടി 3000 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് […]

Kerala News

ബാങ്കുകള്‍ ലയനം: കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ പണിമുടക്കുന്നു

  • 13th September 2019
  • 0 Comments

ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ പണി മുടക്കുന്നു. ഈ മാസം 25 ന് അര്‍ധരാത്രി മുതല്‍ 27 വരെയാണ് പണി മുടക്ക്. ബാങ്കിംഗ് മേഖലയിലെ വിവിധ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നവംബര്‍ മാസത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. ആഗസ്റ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചത്. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് […]

Local

ദേശീയപാതയിലെ ദുരിതം; യൂത്ത് ലീഗ് രാപ്പകല്‍ സമരം ഇന്ന്

  • 7th September 2019
  • 0 Comments

കൊടുവള്ളി : കേരളം-കര്‍ണ്ണാടക ദേശീയ പാത വര്‍ഷാവര്‍ഷങ്ങളില്‍ മഴക്കാലം വരുന്നതോടെ വെള്ളം കയറുകയും ദിവസങ്ങളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്നത് പതിവായ അവസരത്തില്‍ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നെല്ലാങ്കണ്ടിയില്‍ റോഡ് ഉയര്‍ത്തി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം മുതല്‍ കൊടുവള്ളിയില്‍ രാപ്പകല്‍ സമരം നടത്തും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. കൊടുവള്ളിയിലെ സാമൂഹ്യ,രാഷ്ട്രീയ,മത,ക്ലമ്പ്,മാധ്യമപ്രതിനിധികള്‍, സംസ്ഥാന-ജില്ലാ-മണ്ഡലം-മുന്‍സിപ്പല്‍ […]

Kerala

പരാതിയിൽ നടപടി സ്വീകരിച്ചില്ല കോഴിക്കോട് ചൂരാം വയലിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം

  • 5th September 2019
  • 0 Comments

കോഴിക്കോട് : പതിമംഗലം ചൂരാം വയലിൽ കയറ്റത്തിൽ അപകടങ്ങൾ തുടർക്കഥയാവുന്നതിനെ തുടർന്ന് അധികൃതർക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം. സാമൂഹ്യ പ്രവത്തകൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്. ചൂരാം വയലിൽ തുടർച്ചയായി ഉണ്ടാവുന്ന അപകടത്തിൽ നാട്ടുകാർക്കുള്ള ആശങ്ക മുൻ നിർത്തി സർക്കാർ അധികൃതർ ഇടപെടണമെന്നും റോഡിൻറെ പ്രശ്നങ്ങൾ പരിഹരിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം മുൻ നിർത്തി ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ […]

Local

സംഘപരിവാർ ഭീകരതക്കെതിരെ പ്രതിഷേധിച്ചു

മാവൂർ: ‘സംഘപരിവാർ ഭീകരതക്കെതിരെ യുവതയുടെ ചെറുത്തുനിൽപ്പ് ‘ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പരിപാടി വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന രാഷ്ട്രീയം മറകൾ ഭേദിച്ച് തനിനിറം കാണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ അടയാളമായി ‘ജയ് ശ്രീറാം’ നിർബന്ധിച്ചു വിളിപ്പിക്കുകയും മർദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്യുന്നു. പാർലമെന്റിനകത്തും പുറത്തും […]

Local

പരീക്ഷയ്ക്ക് ചോദ്യപേപ്പർ തികഞ്ഞില്ല പകരം ഫോട്ടോസ്റ്റാറ്റ്: പ്രതിഷേധവുമായി എസ് എഫ് ഐ

താമരശ്ശേരി ; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സ്കൂളിൽ ചോദ്യപേപ്പർ ഇല്ല. അടുത്ത സ്കൂളിൽ ചെന്ന് ചോദ്യ പേപ്പർ വാങ്ങി വിതരണം ചെയ്തതു എന്നിട്ടും തികയാതെ വന്നപ്പോൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തതിനെ തുടർന്ന് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. താമരശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ എക്കൗണ്ടൻസി എ.എഫ്.എസ്.വിഷയത്തിനാണ് ചോദ്യപേപ്പർ തികയാതെ വന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളുകളിൽ ചോദ്യക്കടലാസ് വിതരണം ചെയ്തത്. പക്ഷേ, ഒരു വിഷയത്തിന്റേത് എത്തിയിട്ടില്ലെന്ന കാര്യം […]

error: Protected Content !!