Kerala News

പി.എസ്.സി റാങ്ക് ലിസ്റ്റ്; പട്ടികകളുടെ കാലാവധി നാളെ അവസാനിക്കും, പ്രതിഷേധം ശക്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍

  • 3rd August 2021
  • 0 Comments

നാളെ പി.എസ്.സി റാങ്ക് ലിസ്റ്റ് പട്ടികകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി, സ്റ്റാഫ് നഴ്സ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങളിലേക്ക് […]

Local News

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഭവന സമരവുമായി ഡി എ പി സി

  • 24th July 2021
  • 0 Comments

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഭവന സമരവുമായി ഡി എ പി സി. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ ഇന്ന് രാവിലെ പത്തുമണിയ്ക്ക് ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അവരവരുടെ ഭവനങ്ങളിലാണ് പ്രതിഷേധസമരത്തിന്റെ ഭാഗമായി അണിനിരന്നത്. അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹനഅലവന്‍സ് അനുവദിക്കണമെന്ന് ഡി ഏ പി സി സംസ്ഥാനപ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Kerala News

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടും

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യം. റേഷന്‍ വ്യാപാരികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണം. അവരുടെ ആശ്രിതര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം. 22 റേഷന്‍ കട ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു. ഒരു ദിവസം 100- 150 ആളുകളാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ […]

Kerala News

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്; പരീക്ഷകള്‍ മാറ്റി

  • 1st March 2021
  • 0 Comments

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാറ്റിവച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ […]

സമരം ശക്തമാകുന്നു; സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

  • 15th February 2021
  • 0 Comments

മുട്ടിലിഴയലും ശയനപ്രദക്ഷിണവുമടക്കം സെക്രട്ടേറിയറ്റിന് മുന്നിലെ എൽജിഎസ് ഉദ്യോഗാർത്ഥികൾ അടക്കമുള്ള പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. രാഷ്ട്രീയമല്ല, അർഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.നിയമനം ആവശ്യപ്പെട്ടുള്ള പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞുകൊണ്ടുള്ള സമരമുറയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സമരത്തിനിടെ കുഴഞ്ഞുവീണ ഒരാളെ ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉദ്യോഗാര്‍ത്ഥികളുടെ സമരം നടന്നുവരികയാണ്.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലാസ്റ്റ് ഗ്രേഡ്- സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ ആരംഭിച്ച അനിശ്ചിതകാല […]

Kerala News

സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലം; തോമസ് ഐസക്

  • 13th February 2021
  • 0 Comments

ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി ടി. എം. തോമസ് ഐസക്. തെരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാൻ കാരണം മറ്റൊന്നല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. വിഷയത്തെ സർക്കാർ തുറന്ന മനസോടെയാണ് സമീപിക്കുന്നത്. താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിന് അധിക ബാധ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗാർഥികളും സർക്കാരും ഇന്നലെ നടത്തിയ ചർച്ച പരാജയമായിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം ബാഹ്യഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വവും ആരോപിച്ചിരുന്നു.

Kerala News

തിങ്കളാഴ്ച്ച മുതല്‍ വീണ്ടും സമരമാരംഭിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍

  • 2nd January 2021
  • 0 Comments

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. 164 ജീവനക്കാരെ പിരിച്ചുവിട്ടിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും ആവശ്യങ്ങള്‍ മാനേജ്മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്. നേരത്തെ സമരം നടത്തിയിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 തവണ ചര്‍ച്ച നടന്നെങ്കിലും തികച്ചും നിഷേധാത്മക നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഹെഡ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കും. അനിശ്ചിത കാല പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമാണെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി. സി.ഐ.ടി.യുവിന്റെ […]

ദേശീയ പണിമുടക്ക്;സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രകടനം നടന്നു

  • 26th November 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രകടനം നടന്നു. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നൽകുക; *ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക; *തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കുക, വേതനം വർധിപ്പിക്കുക; *പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക; *കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക; *കേന്ദ്ര സർവീസ് പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത്‌ നിർത്തുക; *എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ […]

ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്

  • 25th November 2020
  • 0 Comments

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ […]

സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

  • 3rd November 2020
  • 0 Comments

അശാസ്ത്രീയ കണ്ടയിന്‍മെന്റ് തീരുമാനവും, അതിന്റെ പേരിലുള്ള ഉദ്ധ്യോഗസ്ഥ പീഡനങ്ങളും അവസാനിപ്പിക്കുക, GST യിലെ വ്യാപാര വിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കുക, പരിധിയില്‍ കവിഞ്ഞ് പിരിച്ചെടുത്ത പ്രളയ സെസ്സ് അവസാനിപ്പിക്കുക, തകര്‍ക്കുന്ന അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ചിട്ടുള്ള നടപടികള്‍ പിന്‍വലിക്കുക, പുതുക്കിയ വാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് വ്യാപാരി വ്യവസായി ഏകപന സമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന ധര്‍ണ […]

error: Protected Content !!