Kerala News

സംസ്ഥാനത്തെ തെരുവ് നായ ആക്രമണം;ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

  • 16th September 2022
  • 0 Comments

സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്.വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നുനായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ […]

Kerala News

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

  • 5th September 2022
  • 0 Comments

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 12 വയസ്സുകാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു അന്ത്യം.ഓഗസ്റ്റ് 14 നാണ് അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും.

Kerala News

തെരുവുനായ്ക്കളുടെ വീഡിയോ പകർത്താനെത്തി;സംവിധായകനെ നായ കടിച്ചു

  • 16th August 2022
  • 0 Comments

തെരുവുനായ്‌ക്കളുടെ ആക്രമണവും പേവിഷബാധയും ചികിത്സയും സംബന്ധിച്ച വീഡിയോ പുറത്തിറക്കുന്നതിനായി ദൃശ്യങ്ങൾ പകർത്താനെത്തിയ സംവിധായകനെ നായ കടിച്ചു.കുണ്ടൂർ മൈത്ര മോഹനനെയാണ് നായ കടിച്ചത്.കുണ്ടൂരിൽ നായ്‌ക്കൾ രാവിലെ കൂട്ടമായി എത്തുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് കടിയേറ്റത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ പിന്നിലൂടെ എത്തിയ നായയാണ് കടിച്ചത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം.മൈത്ര മോഹനൻ തന്നെയാണ് ഇതിൽ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതും.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക കുത്തിവെപ്പ്‌ നടത്തിയശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

error: Protected Content !!