Kerala News

തെരുവ് നായ ശല്യം; പരി ഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്; അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല; എം ബി രാജേഷ്

  • 8th August 2023
  • 0 Comments

തെരുവ് നായ ശല്യം പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം ബി രാജേഷ്. . അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ലെന്നും എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.22 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 16 എണ്ണം നിര്‍മ്മാണത്തിലാണ്. എബിസി കേന്ദ്രം ആരംഭിക്കാന്‍ പണം ഇല്ലാത്തതല്ല പ്രശ്‌നം. കേന്ദ്ര ചട്ടങ്ങള്‍ അങ്ങേയറ്റം അപ്രായോഗികമാണ്. […]

Kerala News

തെരുവ് നായ ആക്രമണം;കൂത്താളി പഞ്ചായത്തിലെ ആറ് സ്കൂളുകൾക്ക് അവധി

  • 10th July 2023
  • 0 Comments

തെരുവ് നായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. നിലവിൽ തെരുവ് നായ്ക്കളുടെ ആക്രമണം കാരണം തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ […]

Local News

കുന്ദമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ വിവിധയിടത്ത് നിന്നും രണ്ട് തവണ തെരുവ് നായ ആക്രമണം

  • 17th November 2022
  • 0 Comments

കുന്ദമംഗലത്ത് വീണ്ടും തെരുവ് നായ ആക്രമണം.കണ്ടംപിലാക്കിൽ മുഹമ്മദ് അസ്‌ലാൻ എന്ന വിദ്യാർത്ഥിക്കാണ് വിവിധയിടത്ത് നിന്നും രണ്ട് തവണ തെരുവ് നായ ആക്രമണം ഉണ്ടായത്.സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയും രാത്രി കുടുംബ വീട്ടിലേക്ക് പോകും വഴിയുമാണ് കടിയേറ്റത്,വൈകീട്ട് സ്കൂൾ കഴിഞ്ഞ് വരുന്നവഴി കടിക്കാനൊരുങ്ങിയ തെരുവ് നായ സ്കൂൾ ബാഗ് കടിച്ച് പറിച്ചു തുടർന്ന് അസ്‌ലാൻ രാത്രിയോടെ മുക്കം റോഡിൽ നിന്നും കാറിലേക്ക് കയറവെ കാലിന് കടിക്കുകയായിരുന്നു.രാത്രി 8 മണിയോടെയാണ് കടിയേറ്റത്.വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സതേടി.ഇന്നലെ ഉച്ചയോടെ ഇതേ […]

Kerala News

പാലക്കാട് തെരുവ് നായ ആക്രമണം;വയോധികന്റെ കവിൾ കടിച്ചെടുത്തു

  • 23rd October 2022
  • 0 Comments

പാലക്കാട് കാക്കയൂര്‍ ആണ്ടിത്തറയില്‍ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്.കാക്കിയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു.മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്. വയ്യാപുരിയ്ക്ക് നേരെ ചാടി വീണ നായ കവിള്‍ കടിച്ചെടുക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരി എന്ന വയോധികൻ ചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്

Kerala News

കൊച്ചിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ 12 പേർക്ക് തെരുവ് നായ ആക്രമണം

  • 11th October 2022
  • 0 Comments

തൃക്കാക്കരയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ 12 പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്.കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലു൦ ചികിത്സ തേടി. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം.അതേസമയം ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala News

കുറ്റ്യാടിയിൽ തെരുവുനായ കുറുകേചാടി;ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരിക്ക്

  • 12th September 2022
  • 0 Comments

കുറ്റ്യാടി വലിയപാലത്ത് അമ്മയും മകനും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടി ഇരുവർക്കും പരിക്ക്. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കുപറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

error: Protected Content !!