Entertainment News

തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്ന് മൃദുല,പോസ്റ്റിന് വിമർശനം പിന്തുണ

  • 13th September 2022
  • 0 Comments

സംസ്ഥാനത്തെ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.. തെരുവുനായ്ക്കളെ കൊല്ലുന്നതിന് പകരം സംരക്ഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവന്‍ മനുഷ്യരേയും ഇല്ലായ്മ ചെയ്യുകയാണോ വേണ്ടതെന്ന് നടി ചോദിക്കുന്നു.തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് മൃദുലയുടെ പ്രതികരണം. ‘തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ’ എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്.ഈ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ‘മുന്തിയ കാറിൽ യാത്ര ചെയ്തു […]

National News

ആശുപത്രിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചുകീറി കൊന്നു

  • 29th June 2022
  • 0 Comments

ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഉറങ്ങിക്കിടന്ന അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും അരികില്‍ നിന്നാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു സംഭവം. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ താമസിക്കുന്ന ഷബ്നത്തിന് ജൂണ്‍ 25 ന് പാനിപ്പത്തിലെ ഹാര്‍ട്ട് ആന്‍ഡ് മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്. ജനറല്‍ വാര്‍ഡില്‍ അമ്മയ്ക്കൊപ്പം കട്ടിലില്‍ കിടന്ന നവജാത ശിശുവിനെ മുത്തശ്ശിയും ബന്ധുവും ഉറങ്ങിക്കിടക്കെയാണ് നായ കടിച്ചുകീറി കൊന്നത്. മരിച്ച കുഞ്ഞിനെ […]

Kerala News

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

  • 6th August 2021
  • 0 Comments

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭക്ക് കോടതി നിർദ്ദേശം നൽകി.കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്ന സമയത്താണ് കോടതി ഇങ്ങനെ ഒരു നിർദേശം നൽകിയത്. തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കാനാണ് തൃക്കാക്കര നഗരസഭാധികൃതരോട് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്. മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ […]

error: Protected Content !!