National News

എല്‍ഗാര്‍ പരിഷത്ത് കേസില്‍ നിന്നും ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ മിഹിര്‍ ദേശായി

  • 20th August 2021
  • 0 Comments

എല്‍ഗാര്‍ പരിഷത്ത് കേസില്‍ നിന്നും ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റാന്‍ സ്വാമി മാര്‍ച്ചില്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് കീഴ്‌ക്കോടതി നടത്തിയ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ 21 ാം അനുച്ഛേദം മരണപ്പെട്ടവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ഹരജിയില്‍ അഭിഭാഷകന്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമി ജീവിച്ചിരുന്ന കാലത്ത് തന്റെ പേര് എടുത്ത് മാറ്റാന്‍ വേണ്ട നടപടികള്‍ക്കായി അദ്ദേഹം കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോള്‍ അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ക്കും […]

National News

സ്റ്റാൻ സ്വാമിയുടേത് കൊലപാതകം; നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്

  • 11th July 2021
  • 0 Comments

മനുഷ്യാവകാശപ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു. ഇന്ദിരാഗാന്ധി, മോദി ഭരണകാലത്തെ സംഭവങ്ങളെ സഞ്ജയ് റൗത്ത് താരതമ്യം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജോർജ് ഫെർണാണ്ടസിനെ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു. അന്ന് സ്റ്റാൻ സ്വാമിയേക്കാൾ ചെറുപ്പമായിരുന്നു ജോർജ് ഫെർണാണ്ടസ്. എന്നാൽ മോദി സർക്കാർ 84, 85 പ്രായമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഭയപ്പെടുകയും വേട്ടയാകുകയുമാണ്. സ്റ്റാൻ സ്വാമി ജയിലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

National News

ലോകത്തിലെ ഏറ്റവും ഹത ഭാഗ്യനായ മനുഷ്യനാണ് വിചാരണത്തടവുകാരൻ; ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി എസ് സുദീപ്

ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ആശുപത്രിയില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്. ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് ഫാ. സ്റ്റാന്‍ സ്വാമി. അദ്ദേഹത്തോട് ജഡ്ജിയായിരുന്ന ഒരാള്‍ മാപ്പ് ചോദിക്കുകയാണെന്നും എസ്. സുദീപ് ഫേസ് ബുക്കില്‍ കുറിച്ചു. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എസ്. സുദീപ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. സുദീപിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനെക്കുറിച്ചാണ് ഞാനിപ്പോൾ […]

error: Protected Content !!