മനുഷ്യാവകാശപ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു.
ഇന്ദിരാഗാന്ധി, മോദി ഭരണകാലത്തെ സംഭവങ്ങളെ സഞ്ജയ് റൗത്ത് താരതമ്യം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജോർജ് ഫെർണാണ്ടസിനെ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു. അന്ന് സ്റ്റാൻ സ്വാമിയേക്കാൾ ചെറുപ്പമായിരുന്നു ജോർജ് ഫെർണാണ്ടസ്. എന്നാൽ മോദി സർക്കാർ 84, 85 പ്രായമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഭയപ്പെടുകയും വേട്ടയാകുകയുമാണ്. സ്റ്റാൻ സ്വാമി ജയിലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.