Trending

പ്രതിമാസം വീട്ടമ്മയ്ക്ക് 1000 രൂപ നൽകി തമിഴ് നാട്

  • 15th September 2023
  • 0 Comments

ചെന്നൈ: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ നൽകി തമിഴ്‌നാട് സർക്കാരിന്റെ ‘കലൈഞ്ജർ മഗളിർ ഉരുമൈ’ പദ്ധതിക്ക് തുടക്കം .പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. മുൻമുഖ്യമന്ത്രിയും ഡി.എം.കെ. സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വെച്ചായിരുന്നു പദ്ധതി ഉദ്ഘാടനംണ് ചെയ്തത് . പരിപാടിയിൽ വെച്ച് പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാർക്ക് എ.ടി.എം. കാർഡക്കൾ വിതരണം ചെയ്തു. ഉദ്ഘാടനം വെള്ളിയാഴ്ചയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഗുണഭോക്താക്കളിൽ ഒട്ടേറെപ്പേർക്ക് ബാങ്ക് അക്കൗണ്ട് വഴി പണം ലഭിച്ചുത്തുടങ്ങിയിരുന്നു. വാർഷികവരുമാനം 2.5 […]

Entertainment

മകന് 18 വയസ്സ് തികഞ്ഞു , അവന്റെ കാര്യത്തിൽ ഇടപെടുന്നതിൽ പരിധിയുണ്ട്: മകന്റെ ചിത്രങ്ങൾക്ക് പ്രതികരിച്ചു നടൻ സ്റ്റാലിൻ

  • 20th March 2023
  • 0 Comments

തമിഴ് സിനിമകളെ എന്നും നെഞ്ചോട് ചേർക്കുന്ന മലയാളികൾക്ക് തമിഴ് സിനിമകളിലൂടെ പ്രിയങ്കരനായ താരമാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ സിനിമ പൂർണമായി ഉപേക്ഷിച്ച് മുഴുവനായും രാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉദയനിധി സ്റ്റാലിൻ. നിലവിൽ തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ആണ് ഉദയനിധി സ്റ്റാലിൻ. അദ്ദേഹത്തിന്റെ മകനാണ് ഇമ്പനിധി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇമ്പനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ […]

National News

‘ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിന് അനുമതി ഇല്ല’നിഷേധിച്ച് തമിഴ്നാട്

  • 29th September 2022
  • 0 Comments

ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചത്.തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞയാഴ്ച സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 28-ന് മുമ്പ് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടാണ് മാര്‍ച്ചിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചത്.സംസ്ഥാനത്തെ 50 ഇടങ്ങളില്‍ നടത്താന്‍ […]

National News

ആശങ്ക വേണ്ട; മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; മുഖ്യമന്ത്രിയുടെ കത്തിന് സ്റ്റാലിന്റെ മറുപടി

  • 9th August 2022
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കവേണ്ടെന്ന് കേരളത്തിനോട് തമിഴ്നാട്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാം കൊണ്ടും അണക്കെട്ട് സുരക്ഷിതമാണെന്നും കത്തില്‍ പറയുന്നു. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്.വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്റെ കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി […]

Kerala News

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

  • 5th August 2022
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തി്‌നറെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ‘അണക്കെട്ടില്‍ വെള്ളത്തിന്റെ അളവ് സുരക്ഷിതമായ പോയിന്റില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവില്‍ […]

Kerala News

പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ മുന്‍കരുതലെടുക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

  • 18th July 2022
  • 0 Comments

പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഷട്ടറുകള്‍ തുറക്കുന്നത് ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പാലക്കാട് ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴ കാരണം റിസര്‍വോയറില്‍ ജലനിരപ്പുയരുന്നതിനാല്‍ ജൂലൈ18 മുതല്‍ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാന്‍ […]

National News

കൊവിഡ്; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 14th July 2022
  • 0 Comments

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ വിദഗ്ധ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

National News

അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് വിശേഷങ്ങള്‍ ആരാഞ്ഞ് സ്റ്റാലിന്‍

സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബസ്സില്‍ യാത്ര ചെയ്ത് ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രി സ്റ്റാലിന്‍. സര്‍ക്കാരിന്റെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി) ബസിലാണ് സ്റ്റാലിന്‍ യാത്ര ചെയ്തത്. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സ്ത്രീ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് ഡി.എം.കെയുടെ പ്രകടന പത്രികയിലെ […]

National News

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട കുട്ടിക്കെതിരെ വധ ഭീഷണി; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • 28th February 2022
  • 0 Comments

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനല്‍ ഷോയില്‍ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തമിഴ്‌നാട് തൂത്തുകുടി കോവില്‍പട്ടി സ്വദേശി വെങ്കട്ടേഷ് കുമാര്‍ അറസ്റ്റില്‍. ഐപിസി153(എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506(2) (ഭീഷണിപ്പെടുത്തല്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 എന്നിവയാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി ഇപ്പോൾ കോവില്‍പട്ടി സബ്ജയിലില്‍ റിമാന്‍ഡിലാണ് ഫെബ്രുവരി 19 ന് സീ തമിഴ്‌ ചാനലിൽ സംപ്രക്ഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ പരിപാടിയിലാണ് പെരിയാറിന്റെ വേഷത്തില്‍ […]

National News

യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് സ്റ്റാലിൻ

  • 25th February 2022
  • 0 Comments

യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് വിദ്യാർത്ഥികളുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സർക്കാർ. യുക്രൈ‌നിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു. തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. റഷ്യ യുക്രൈനെ ആക്രമിച്ച സാഹചര്യത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ് . ഇവരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും […]

error: Protected Content !!