Kerala News

സത്യപ്രതിജ്ഞാ പന്തല്‍ പൊളിക്കില്ല;വാക്‌സിനേഷന്‍ കേന്ദ്രമാക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവ് ഇറക്കും.80000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് 5000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നല്ല വായു സഞ്ചാരം കിട്ടുന്ന സ്ഥലമാണ്. നിലവിലെ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ നടക്കാനില്ലാത്തതിനാല്‍ ഈ പന്തല്‍ വാക്‌സിനേഷനായി ഉപയോഗിച്ചാല്‍ തിരക്ക് ഒഴിവാക്കാം. കൊവിഡ്-19 പശ്ചാത്തലത്തില്‍ പന്തല്‍ പൊളിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.എസ്എസ് ലാല്‍ […]

അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്

  • 24th February 2021
  • 0 Comments

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി. സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പേരിട്ടിരിക്കുന്നത്.  പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ടെസ്റ്റ്​ മത്സരം അഹമ്മദാബാദ്​ മൊ​േട്ടര സ്​റ്റേഡിയത്തിൽ തുടങ്ങാനിരിക്കവേയാണ് ഏവരെയും അമ്പരപ്പിച്ച്​ സ്​റ്റേഡിയത്തിന്‍റെ പേരുമാറ്റം. 1,10,000 സീറ്റുകളുള്ള ​സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമാണ്​. കേന്ദ്ര […]

International

ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണാന്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു

  • 24th September 2019
  • 0 Comments

ഫുഡ്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയങ്ങളില്‍ നിന്ന് നേരിട്ട് കാണുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയാണ് നിയന്ത്രണം പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും 1981 ലാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വര്‍ഷങ്ങളായി നേരിട്ട് സ്‌റ്റേഡിയങ്ങളില്‍ നിന്ന് മത്സരം കാണുന്നതിനുള്ള പോരാട്ടം കഴിഞ്ഞ വര്‍ഷം ശക്തമായതിന് പിന്നാലെ സഹര്‍ ഖൊദായാരി എന്ന യുവതി സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. […]

National

പൊരുതി വീണു ഇന്ത്യൻ മാസ്റ്റേഴ്സ്

മലേഷ്യ: കോലാലമ്പൂരിലെ മലാക്ക സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഇലെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളം നിറഞ്ഞാടിയ ഇന്ത്യൻ മാസ്റ്റേഴ്സ് ഒടുവിൽ മാലിദ്വീപിന് മുമ്പിൽ പൊരുതി വീണു. സെമിയിൽ വാശിയേറിയ പോരാട്ടത്തിൽ ടൈം ബ്രേക്കറിനൊടുവിലാണ് പരാജയം എറ്റു വാങ്ങിയത്. . നാല്പത് വയസിനു മുകളിലുള്ള കളിക്കാർ അണി നിരക്കുന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഇലെവൻസ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും, സൗത്ത് ആഫ്രിക്ക,മലേഷ്യ,ശ്രീലങ്ക,മാലിദ്വീപ്,ഇന്ത്യ, തുടങ്ങി ഒമ്പതു രാജ്യങ്ങളാണ് ഫെസ്റ്റിവൽ മത്സരത്തിൽ മത്സരിക്കുക. 3 ദിവസങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിൽ […]

error: Protected Content !!