International News

പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ തെരുവ് യുദ്ധം; പോലീസുകാരൻ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ തെരുവ് യുദ്ധം. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. 210 പേർ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട്.പ്രഷേധക്കാർ ടെംപിൾ ട്രീസിന് മുന്നിൽ സംഘടിച്ചതോടെ തന്റെ ഔദ്യോ​ഗിക വസതി മഹിന്ദ രജപക്‌സെ ഉപേക്ഷിച്ചു. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഭരണപക്ഷ എം പി അമരകീർത്തി അതുകോരള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ […]

International News

ശ്രീലങ്കയില്‍ വീണ്ടും സംഘര്‍ഷം, 16 പേര്‍ക്കു പരിക്ക്, കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കയില്‍ വീണ്ടും സംഘര്‍ഷം. രാജ്യ തലസ്ഥാനമായ കൊളംബോയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരവേദിക്ക് നേരെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ ആക്രമണം നടത്തി. 16 പേര്‍ക്കു പരുക്കേറ്റതായാണ് വിവരം.സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെയും ഇവര്‍ ആക്രമിച്ചു. സംഭവത്തിനു പിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ […]

International News

ഐ എം എഫ്ൽ നിന്ന് സഹായം ലഭിക്കാൻ താമസം; ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

  • 17th April 2022
  • 0 Comments

അന്താരാഷ്‌ട്ര നാണയ നിധി ( ഐ എം എഫ്)യിൽ നിന്ന് സഹായം ലഭിക്കാൻ ഇനിയും മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിക്കേണ്ട സാഹചര്യത്തിൽ ശ്രീലങ്ക ഇന്ത്യയുടെ ഇടക്കാല സഹായം തേടിയെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൂടാതെ ജപ്പാൻ അടക്കമുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ശ്രീലങ്കൻ ധന മന്ത്രിയുമായി നിരവധി […]

National News

പ്രക്ഷോഭം കനക്കുന്നു;ശ്രീലങ്കയില്‍ കര്‍ഫ്യൂ ലംഘിച്ച് രാത്രിയും തെരുവിലിറങ്ങി ജനങ്ങള്‍ മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

  • 5th April 2022
  • 0 Comments

ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തം.തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചു . പല സ്ഥലങ്ങളിലും തീയിട്ടു, നെഗോമ്പോ പട്ടണത്തിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മുന്‍മന്ത്രി റോഷന്‍ രണസിംഗയുടെ വീട് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് യുവാക്കളെത്തിയതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ […]

National News

ശ്രീലങ്കയിലെ ഭക്ഷ്യ പ്രതിസന്ധി; നാല്പതിനായിരം ടൺ അരി നൽകാൻ ഇന്ത്യ

  • 3rd April 2022
  • 0 Comments

ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കൈത്താങ്ങുമായി ഇന്ത്യ. ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിൽ എത്തിക്കും. നേരത്തെ മരുന്ന്, ഇന്ധനം എന്നിവയും അയച്ചിരുന്നു. ഇത് വഴി വിലക്കയറ്റം താത്കാലികമായി പിടിച്ചു നിർത്താൻ സാധിക്കുമെന്നാണ് ലങ്കൻ സർക്കാർ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്. ഇതിനിടെ ജനങ്ങളുടെ പ്രക്ഷോഭത്തിന് തടയിടാൻ ഫേസ്ബുക്ക്, ട്വിറ്റർ , യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങി പന്ത്രണ്ടോളം സാമൂഹിക […]

National News

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ;സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാം, പ്രതിഷേധം

  • 2nd April 2022
  • 0 Comments

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് നടപടി.പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കും ജനം പ്രതിഷേധവുമായി എത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു പ്രതിഷേധം കനത്തത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ രാജപക്‌സെ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം,ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം […]

National News

13 മണിക്കൂര്‍ പവര്‍കട്ട്,പ്രതിഷേധവുമായി തെരുവിലിറങ്ങി ശ്രീലങ്കന്‍ ജനത,45 പേർ അറസ്റ്റിൽ

  • 1st April 2022
  • 0 Comments

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം . പ്രസിഡന്റ് ഗോതാബായ രാജപക്സെയുടെ വസതിയിലേക്ക് നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി ഇന്നലെ രാത്രി എത്തിയത്. പ്രതിഷേധം നടത്തിയ 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്.സംഭവത്തിൽ അഞ്ച് പൊലീസ് ഓഫീസർമാർക്ക് പരുക്ക് പറ്റിയതായി പൊലീസ് വക്താവ് അറിയിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പൊലീസ് ബസ്, ജീപ്പ്, 2 ബൈക്കുകൾ എന്നിവ പ്രതിഷേധക്കാർ നശിപ്പിച്ചു എന്നും പൊലീസ് വക്താവ് പറഞ്ഞു. രാത്രി ഏറെ വൈകിയും […]

International News

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങി ശ്രീലങ്കൻ ജനത

  • 23rd March 2022
  • 0 Comments

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്കന്‍ ജനത. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതല്‍ തകര്‍ത്തേക്കുമെന്ന ഭീതിയില്‍ 2000 പേരോളം ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി. […]

International News

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി കടുക്കുന്നു; ജനരോഷത്തിൽ വലഞ്ഞ് സർക്കാർ

  • 18th March 2022
  • 0 Comments

ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലഞ്ഞ് സർക്കാർ. ഇന്ധന ക്ഷാമം. പണപ്പെരുപ്പം, കരുതൽ ധനശേഖരം താഴ്ന്നത് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ജനരോഷം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ വായ്പാ സഹായം തേടിയിരിക്കുകയാണ് ലങ്കൻ സർക്കാർ. വിദേശ കരുതൽ ശേഖരം എക്കാലത്തെയും താഴ്ന്ന നിലയിലായതിനാൽ ഇറക്കുമതിക്ക് പണം നൽകാൻ ശ്രീലങ്ക പാടുപെടുന്നു. ഇന്ധനക്ഷാമം രാജ്യത്തിനുള്ളിൽ നിന്നു തന്നെയുള്ള ചരക്ക് ​ഗതാ​ഗതത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്, യുക്രെയ്ൻ-റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും […]

News Sports

കൊവിഡ് സ്ഥിരീകരിച്ച് ലങ്കന്‍ ക്യാമ്പ്; ഇന്ത്യ ശ്രീലങ്ക പര്യടനം നീട്ടി

  • 10th July 2021
  • 0 Comments

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ […]

error: Protected Content !!