Local Trending

‘നരഹത്യാക്കുറ്റം നിലനില്‍ക്കും’; ശ്രീറാം വെങ്കിട്ടരാമൻ്റെ അപ്പീൽ തള്ളി സുപ്രീം കോടതി

  • 25th August 2023
  • 0 Comments

ഡൽഹി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന വാദം തള്ളിയ കോടതി നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു. നരഹത്യാക്കുറ്റം നിലനിൽക്കും എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. അന്വേഷണ സംഘം […]

Kerala News

നടന്നത് നരഹത്യ തന്നെ; ശ്രീറാം വെങ്കിട്ട രാമന് തിരിച്ചടി

  • 13th April 2023
  • 0 Comments

പത്രപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ട രാമന് തിരിച്ചടി. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചുകൊണ്ട് നടന്നത് നരഹത്യ തന്നെയാണെന്ന് കോടതി. വെങ്കിട്ട രാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. അതെ സമയം രണ്ടാം പ്രതിയായ വഫയെ കേസിൽ നിന്നൊഴിവാക്കി. വഫയുടെ ഹർജി പരിഗണിച്ചാണ് നടപടി.നേരത്തെ പ്രേരണ കുറ്റം പോലീസ് ചുമത്തിയിരുന്നു. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. […]

Kerala News

കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസ്;വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

  • 6th December 2022
  • 0 Comments

കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു,ശ്രീറാമിന് എതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് […]

Kerala News

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്;ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി,നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 25th November 2022
  • 0 Comments

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയതു ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് ന​രഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്ന് സർക്കാർ ഹർജി നൽകിയത്.വിചാരണ കോടതി ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ചപ്പോൾ സംഭവം നടന്ന ദിവസം അദ്ദേഹത്തെ […]

Kerala News

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് സര്‍ക്കാര്‍;ഹൈക്കോടതിയെ സമീപിച്ചു

  • 23rd November 2022
  • 0 Comments

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരായി മനപ്പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ.കേസിൽ ശ്രീറാം വെങ്കിട്ടരാമനെിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെ സപ്ലൈകോ ജനറൽ മാനേജരാക്കി നിയമിച്ചിരുന്നു. പ്രതികളുടെ മനപ്പൂർവമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സർക്കാർ അപ്പീൽ നൽകണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ […]

Kerala News

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്;ശ്രീറാമിനും വഫയ്ക്കും കോടതിയില്‍നിന്ന് അനുകൂല വിധി,കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കി

  • 19th October 2022
  • 0 Comments

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ നരഹത്യവകുപ്പ് ഒഴിവാക്കി.പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി കേസിൽ വാഹന അപകടത്തിൽ മാത്രമാണ് വിചാരണ നടക്കുക.ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്.കേസ് ഇനി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കും. വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക.

Kerala News

കെ.എം ബഷീറിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളുടെ വിടുതൽ ഹർജികളിൽ വിധി 19 ന്

  • 14th October 2022
  • 0 Comments

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി 19 ന്.മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം..കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ആരും വഫയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ല.കേസിൽ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നാണ് ശ്രീറാമിന്‍റെ വാദം.എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് […]

Kerala

‘മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല’, വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ

  • 19th September 2022
  • 0 Comments

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനിൽക്കു എന്നുമാണ് ഹർജിയിലെ വാദം. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ […]

Kerala News

ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു;ശ്രീറാമിനെ മാറ്റിയ സംഭവത്തിൽ കെ സുരേന്ദ്രൻ

  • 2nd August 2022
  • 0 Comments

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറുടെ സ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകി കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സുരേന്ദ്രന്റെ കുറിപ്പ് ‘മാധ്യമപ്രവര്‍ത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി […]

Kerala News

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;പുനപരിശോധിക്കുന്നതാണ് നല്ലതെന്ന് കാരാട്ട് റസാഖ് ശ്രീറാമിന് വേണ്ടി പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട്

  • 30th July 2022
  • 0 Comments

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ സംസ്ഥാന സർക്കാർ നിലപാടിനെ വിമർശിച്ച് മുൻ ഇടത് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്.ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നതാണ് നല്ലതെന്ന് കാരാട്ട് റസാഖ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെവേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും. ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്സിനെആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത്.

error: Protected Content !!