കൂട്ടുകാരന് കളിറൂമൊരൊക്കി എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കൂട്ടുകാരന് കളിയിലൂടെ പഠിക്കാനുതകുന്ന പ്ലേ റൂം തയ്യാറാക്കി എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. നാലാം ക്ലാസിലെ ഹൃത്വികിന്റെ വീട്ടിലൊരുക്കിയ സ്‌നേഹ ജാലകം പ്ലേ റൂമിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം.അബൂബക്കര്‍ പാറന്നൂരിന്റെ അധ്യക്ഷതയില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധുമോഹനന്‍, വാര്‍ഡ് മെമ്പര്‍ പി.ശ്രീധരന്‍, ഡയറ്റ് ഫാക്കല്‍റ്റി യു.കെ.നാസര്‍, മുന്‍ പ്രധാനധ്യപകന്‍ വി.അബ്ദുല്‍ ഹമീദ്,സ്‌കൂള്‍ മാനേജര്‍ ടി. കുഞ്ഞി മാഹിന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി […]
