News

ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ നില ഗുരുതരമായിത്തന്നെ തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ നില ഗുരുതരമായിത്തന്നെ തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍. ശ്വസനസഹായിയുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും ശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ നില വഷളാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

error: Protected Content !!