Kerala kerala

എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍

എസ്പിസി പരിശീലനത്തിലെ അനുഭവങ്ങളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍. പതിനഞ്ചാമത് എസ്പിസി ദിനത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ഗാര്‍ഡ് ഓഫ് ഓണറിനെത്തിയ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകളാണ് കലക്ടറുമായി സംവദിച്ചത്. രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 22 വിദ്യാര്‍ഥിനികളാണ് പങ്കെടുത്തത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിദ്യാര്‍ഥികളില്‍ അച്ചടക്കവും ശാരീരികക്ഷമതയും ആത്മവിശ്വാസവും വളര്‍ത്തുമെന്ന് പറഞ്ഞ കലക്ടര്‍, കായികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനം തുടരണമെന്നും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങളിലേക്ക് എത്തണമെന്നും ഓര്‍മിപ്പിച്ചു. […]

kerala Kerala

ഷഹബാസിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; കോഴിക്കോട് റൂറല്‍ എസ്.പി

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി കെഇ ബൈജു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മര്‍ദിച്ചവരുടെ ആലോചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും കെഇ ബൈജു പറഞ്ഞു. കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്. കുട്ടികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇതിന് തെളിവാണ്. കുട്ടികളില്‍ ഒരാളുടെ അച്ഛന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. കൊലപാതകത്തില്‍ […]

Kerala kerala

ചെന്താമര അതിവിദഗ്ധനായ ക്രിമിനല്‍; മലയുടെ മുകളില്‍ മറഞ്ഞിരുന്ന് പൊലീസിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചു; എസ് പി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ധനായ ക്രിമിനലെന്ന് പാലക്കാട് എസ്.പി രാജേഷ്‌കുമാര്‍. മണിക്കൂറുകളോളം ഒളിച്ചിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്. എവിടെ ഒളിക്കണമെന്നും പ്രതിക്ക് കൃത്യമായറിയാം. മലയുടെ മുകളില്‍ മറഞ്ഞിരുന്ന് പൊലീസിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എസ്.പി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ”ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പ്രതിയെ പിടികൂടിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് ഇത് സാധ്യമായത്. ഇയാളെ വിവിധ സ്ഥലങ്ങളില്‍നിന്ന് […]

Kerala kerala

‘മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തു’; ഗുരുതര ആരോപണവുമായി വീട്ടമ്മ

  • 6th September 2024
  • 0 Comments

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി എസ്. സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, […]

National News

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് . ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നുവെന്ന് വിഡിയോയിൽ അദ്ദേഹം പറയുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

error: Protected Content !!