അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം : ജനപങ്കാളിത്തത്തോടെ സൗത്ത് ബീച്ച് ശുചീകരിച്ചു
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സൗത്ത് ബീച്ചിൽ നടത്തിയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400 ലധികം സന്നദ്ധ സേവകരുടെ ശ്രമഫലമായി 450 ചാക്കിലേറെ അജൈവ മാലിന്യം നീക്കം ചെയ്തു. വരും നാളെക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നത് പുതുതലമുറയിലൂടെയാവണമെന്ന് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കാൻ കുട്ടികൾ ഇന്ന് കാണിക്കുന്ന ഉത്സാഹം സമൂഹത്തിന് തന്നെ മാതൃകയാണ്. പരിസരം ശുചിത്വത്തോടെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജില്ലാ കലക്ടർ […]