കണ്ടോ, കുട്ടനാടന്‍ വഞ്ചിപ്പാട്ട്; ജി വി എച്ച് എസ്സ് ഫോര്‍ ഗേള്‍സ് നടക്കാവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
കോഴിക്കോട്: ജി വി എച്ച് എസ്സ് ഫോര്‍ ഗേള്‍സ് നടക്കാവ് കുട്ടനാടന്‍ ശൈലിയില്‍ ആലപിച്ച വഞ്ചിപ്പാട്ടിന് റവന്യൂ ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടി. അസാമാന്യമായ വായ്ത്താരി, താളം, ഭക്തി, എന്നിവ നിറഞ്ഞതായിരുന്നു ഇവരുടെ അവതരണം. ആലപ്പുഴ സ്വദേശി രമേഷനാണ് പരിശീലനം നല്‍കിയത്. നിവേദ്യ നയിച്ച ടീമാണ് പാട്ട് പാടിയത്.