രുചികരമായ ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ല; മകന്‍ അമ്മയെ കൊലപ്പെടുത്തി
താനെ: മഹാരാഷ്ട്ര താനെ ജില്ലയിലെ മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന കാരണത്താല്‍ ആണ് അമ്മയെ മകന്‍ കൊലപ്പെടുത്തിയത്. 55കാരിയെയാണ് കൊലപ്പെടുത്തിയത്.കുടുംബ പ്രശ്‌നങ്ങളെ ചൊല്ലി അമ്മയും മകനും സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഞായറാഴ്ച മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും രുചികരമായ ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. കോപാകുലനായ മകന്‍ അമ്മയെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് അവര്‍ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. അയല്‍വാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. […]
