Kerala News

സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎം ബിജെപി ധാരണ പ്രകാരം; എം എം ഹസന്‍

  • 29th January 2021
  • 0 Comments

സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎം ബിജെപി ധാരണപ്രകാരമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സ്വര്‍ണ്ണക്കടത്ത് ഒച്ചിഴയും പോലെ പോകുന്നതും ധാരണയുടെ പുറത്തെന്ന് ഹസൻ വിമര്‍ശിച്ചു അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്ര കുമ്പളയില്‍ നിന്ന് തുടങ്ങുമെന്ന് ഹസന്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയായിരിക്കും ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്യുക. കോഴിക്കോടും കൊച്ചിയിലും മേഖലാ റാലികൾ നടക്കും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

Kerala News

സോളാർ പീഡന കേസ്;നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ല ,എത് ഏജൻസി വേണമെങ്കിലും വരട്ടെ,ഉമ്മൻ ചാണ്ടി

  • 25th January 2021
  • 0 Comments

സോളാർ പീഡന കേസുകൾ സിബിഐക്ക് വിട്ട നടപടിയിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി നടപടി പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്നും സിബിഐയെ പേടിയില്ല എന്നും അദ്ദേഹം പറഞ്ഞു . എത് ഏജൻസി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും തനിക്കെന്നും എട്ട് വർഷത്തിനിടെ ഒരിക്കൽ പോലും ഈ കേസിനെ തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കേസ് സിബിഐക്ക് വിട്ട നടപടി […]

Kerala News

സോളാര്‍ പീഢനക്കേസ് സിബിഐക്ക് വിട്ടു; നടപടി പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച്

  • 24th January 2021
  • 0 Comments

സോളാര്‍ പീഡനക്കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗ പരാതികളിലുള്ള അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ ഉന്നതരായ നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് ഇപ്പോള്‍ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. […]

സോളാർ കേസ്;പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ

  • 28th November 2020
  • 0 Comments

സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന കേസുകളിൽ ഇര മൊഴി നൽകിയത്​ ഗണേഷിൻെറ നിർദേശപ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജ് നടത്തിയത്​. പത്താനപുരത്ത്​ നടന്ന തെരഞ്ഞെടുപ്പ്​ യോഗത്തിലാണ്​ ശരണ്യ മനോജ്​ നിർണായക വെളിപ്പെടുത്തൽ നടത്തിയത്​. പരാതിക്കാരിക്ക്​ വീട്​ എടുത്ത്​ നൽകിയത്​ താനാണ്​. കല്ലേറ്​ കൊണ്ടിട്ടും ഉമ്മൻചാണ്ടി സോളാർ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും ശരണ്യ മനോജ്​ പറയുന്നു.

രാഹുലിനെതിരായ സരിതയുടെ ഹര്‍ജി തള്ളി; ബാലിശമായ ഹര്‍ജി നല്‍കിയതിന് ഒരു ലക്ഷം രൂപ പിഴ

  • 2nd November 2020
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തുടര്‍ച്ചയായി സരിതയുടെ അഭിഭാഷകര്‍ ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായിരുന്നില്ല. […]

error: Protected Content !!