Entertainment News

അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടാൽ ഒരു സാധാരണക്കാരൻ എന്ത് ചെയ്യണം?; പത്താം വളവ് ക്ലൈമാക്സ് ചർച്ചയാകുന്നു

എം പദ്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം പത്താം വളവ് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ ക്ലൈമാക്സ് ആണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചചെയ്യപെടുന്നത്. അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടാൽ ഒരു സാധാരണക്കാരൻ എന്ത് ചെയ്യണം എന്ന ചോദ്യമാണ് പത്താം വളവ് കണ്ടിറങ്ങിയാൽ മനസ്സിൽ ബാക്കിയാകുന്നതെന്ന് പ്രേക്ഷകർ പറയുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത് . ‘നീതി സാദാരണക്കാരന് അവകാശമാണോ ഔദാര്യമാണോ?’ എന്നതാണ് പ്രേക്ഷകരുടെ ചോദ്യം. സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന […]

Entertainment News

മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ് സോഷ്യൽ മീഡിയയിൽ ആറാടി വൈറൽ കല്യാണകത്ത്

  • 22nd April 2022
  • 0 Comments

റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2തിയറ്റുകളിൽ മുന്നേറുകയാണ്.ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട് . ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.കർണാടക സ്വദേശി ചന്ദ്രശേഖറിന്റേതാണ് കല്യാണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് കർണാടകക്കാരി തന്നെയായ ശ്വേതയെ ചന്ദ്രശേഖർ വിവാഹം ചെയ്യുന്നത്. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോ​ഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്. “മാര്യേജ്….മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്..ഐ അവോയ്ഡ്..ബട്ട് […]

Entertainment News

എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ പോസ്റ്റുമായി രഞ്ജിനി ഹരിദാസ്

  • 6th April 2022
  • 0 Comments

നടി റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വന്ന അധിക്ഷേപ കമന്റുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ റിമ, മിനി സ്കർട്ട് അണിഞ്ഞെത്തിയതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ഇപ്പോൾ റിമയ്ക്ക് പിന്നാലെ പിന്തുണയറിയിച്ചുകൊണ്ട് രഞ്ജിനി ഹരിദാസ് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ്. എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുമ്പോൾ, നമ്മൾ”, എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്.

Kerala News

കൂടെ മുത്തപ്പന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സങ്കടം വന്നു,’ഒരുപാട് പേര്‍ സഹായവുമായെത്തി; ചിലര്‍ കുറ്റപ്പെടുത്തുന്നു;മുത്തപ്പന്‍ ചേര്‍ത്തു പിടിച്ച റംലത്ത് പറയുന്നു

  • 24th February 2022
  • 0 Comments

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിഡിയോ ആയിരുന്നു മുസ്‌ലിം സ്ത്രീയെ അനുഗ്രഹിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെത്. തന്റെ മുന്നിലെത്തിയ മുസ്‌ലിം സ്ത്രീയെ നീ വേറെയല്ലെന്നും ഇങ്ങ് വായെന്നും സ്‌നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍.കാസര്‍കോട് വലിയ പറമ്പ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്.രണ്ട് വര്‍ഷം മുന്‍പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരീം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം. […]

National News

സ്വപ്ന വാഹനം വാങ്ങാൻ ചാക്കിൽ നാണയങ്ങളുമായി യുവാവ്; കണ്ണുതള്ളി ഷോറൂമിലെ ജീവനക്കാർ

  • 20th February 2022
  • 0 Comments

ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവ് സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാഹനം വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സാധാരണ പണം ശേഖരിക്കും. ഈ അസാം സ്വദേശിയും ഏഴോ എട്ടോ മാസം കൊണ്ട് സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചുഎന്നാല്‍ അതെല്ലാം നാണയങ്ങളായിരുന്നുവെന്ന് മാത്രം. സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. […]

Kerala News

നടി ആക്രമിക്കപ്പെട്ട കേസ്;ഇപ്പോൾ പ്രചരിക്കുന്നത് നാല് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ; ലാൽ

  • 30th January 2022
  • 0 Comments

നടി അക്രമിക്കപ്പെട്ട കേസില്‍ നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞത് തന്‍റെ ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില്‍ സംസാരിക്കുന്ന ദൃശ്യം ഇല്ലാതെ ശബ്‍ദം മാത്രമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നതായി നടനും സംവിധായകനുമായ ലാല്‍ . ഇതു കേള്‍ക്കുന്ന പലരും അസഭ്യവര്‍ഷം ചൊരിയുകയാണെന്നും ലാല്‍ പറയുന്നു. കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലാലിന്റെ വിശദീകരണം ഫേസ്ബുക്ക് കുറിപ്പ് പ്രിയ നടി എന്‍റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളമാവുന്നു. ആ […]

Kerala News

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

  • 20th January 2022
  • 0 Comments

സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് ഡിജിപി നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സംഘടനാ നേതാക്കളെ കരുതൽ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിർദേശിച്ചു. ഡിസംബർ 18 മുതൽ മാസം മൂന്നുവരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം നൽകി . മലപ്പുറത്താണ് […]

Kerala News

എടപ്പാള്‍ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു;ഉദ്ഘാടനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് എടപ്പാൾ ഓട്ടം

  • 8th January 2022
  • 0 Comments

എടപ്പാള്‍ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.14 കോടി ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. തൃശ്ശൂര്‍ റോഡില്‍ മന്ത്രി റിയാസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനവലിയും വിശിഷ്ടാതിഥികളും പാലത്തിലൂടെ നടന്ന് കുറ്റിപ്പുറം റോഡിലെ പൊതുസമ്മേളനത്തില്‍ പങ്കാളികളായി.കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫൂട്ട്പാത്തും […]

Entertainment News

വനിതയിലെ ദിലീപിന്‍റെ കുടുംബ ചിത്രം ;അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ‘ഷെയിം ഓണ്‍ യു വനിതയെന്ന് സ്വര ഭാസ്കർ അടക്കമുള്ളവരുടെ ട്വീറ്റ്

  • 7th January 2022
  • 0 Comments

വനിത മാസിക വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നു.വനിതാ മാഗസിന്‍ ദിലീപിന്റെ കുടുംബവിശേഷങ്ങള്‍ കവര്‍ ചിത്രമാക്കിയതില്‍ വിമര്‍ശനം.പ്രതി ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയും, സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവര്‍ പുറത്ത് എത്തിയത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ഉള്‍പ്പെടെ ലൈംഗിക ആക്രമണത്തില്‍ കുറ്റാരോപിതനായ പ്രതിയെ വെള്ളപൂശുന്ന വനിതയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. […]

Kerala News

ഹൃദയപൂര്‍വ്വം’ ഭക്ഷണപൊതിയില്‍ കുറിപ്പും പണവും;അജ്ഞാതനെ തിരഞ്ഞ് സോഷ്യൽ മീഡിയ

  • 18th December 2021
  • 0 Comments

ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂര്‍വ്വം’ ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വച്ച അജ്ഞാതനെ തേടി സൈബര്‍ ലോകം. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിലാണ് 200 രൂപ നോട്ടിനൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്. പൊതിച്ചോര്‍ ലഭിച്ച യുവാവാണ് കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറിയിച്ചത് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ”അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് […]

error: Protected Content !!