‘പാമ്പുകള്‍ക്കൊപ്പം ഒരു ദിനം’ ശില്‍പ്പശാല നടത്തി
കോഴിക്കോട്: ലോക പാമ്പ് ദിനത്തിന്റെ മുന്നോടിയായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും മേഖലാ ശാസ്ത്രകേന്ദ്രവും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘പാമ്പുകള്‍ക്കൊപ്പം ഒരു ദിനം’ ശില്‍പ്പശാല നടത്തി. അസിസ്റ്റന്റ് സുവോളജിസ്റ്റ് ജാഫര്‍ പാലോട്ട് പാമ്പുകളെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. 104 പാമ്പുകളില്‍ അഞ്ചെണ്ണംമാത്രമേ വിഷമുള്ളതും അപകടകാരികളായതുമെന്നും അദ്ദേഹം പറഞ്ഞു.വിവിധതരം പാമ്പുകളെക്കുറിച്ചും കടിയേറ്റാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചും ക്ലാസെടുത്തു. കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് കുട്ടികള്‍ ക്ലാസ് കേട്ടത്. പാമ്പുകളെ അടുത്തറിയാനും തൊടാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഓഫീസര്‍ ഇന്‍ ചാര്‍ജ് […]