സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യം
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം. മൊഴികളില്‍ അറ്റാഷെയ്‌ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍ഐഎ സംഘത്തെ ദുബായില്‍ എത്തി മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ഫൈസര്‍ ഫരീദിന്റെ അടക്കം നാടുകടത്തല്‍ നടപടി വേഗത്തിലാക്കണമെന്നും ആവശ്യമുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ വിവരം നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കിയത്