സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫി 6 വനിത പോലീസുകാര്‍ക്ക് താക്കീത്
തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഈ സന്ദർഭത്തിലാണ് പ്രതിയോടൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥർ സെൽഫി എടുക്കുന്നത്. പ്രാഥമിക നടപടിയായി ആറ് വനിതാ പോലീസുകാരെ താക്കീത് ചെയ്തു.