Local News

സ്മാർട്ട് കുന്ദമംഗലം; ബസ്റ്റാന്റിൽ തൽസമയ ബസ്‌ വിവര ഡിജിറ്റൽ ബോർഡ് സ്ഥാപിച്ചു

  • 1st October 2023
  • 0 Comments

ഗ്രാമപഞ്ചായത്തിലെ പൊതു ഗതാഗത സംവിധാനങ്ങളെ ആധുനിക വൽക്കരിക്കുന്നതിൻ്റെ ഭാഗമായി കുന്ദമംഗലം ബസ്റ്റാന്റിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തൽസമയ ബസ്‌ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിനെ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിറ്റ് സൊല്യൂഷൻസിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കുന്ദമംഗലം ബസ്റ്റാന്റിലൂടെ കടന്നുപോകുന്ന ബസുകൾ സ്റ്റാന്റിലെത്തുന്നതും പുറപ്പെടുന്നതുമായ സമയം കൃത്യമായി യാത്രക്കാർക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ബസ്‌ സ്റ്റാൻ്റിൽ സ്ഥാപിച്ച മോണിറ്റർ വഴി അറിയാൻ സാധിക്കും. കൂടുതൽ ബസുകൾ സോഫ്റ്റ്‌വെയറുമായി […]

error: Protected Content !!