കോവിഡ് വ്യാപനം : ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. ആരാധനാലയങ്ങളിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ 40 പേരെ വരെ അനുവദിക്കാമെന്നാണ് പുതിയ നിർദ്ദേശം മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച കുർബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 40 പേരെ വരെ അനുവദിക്കാനും തീരുമാനിച്ചു. ശബരിമലയിൽ തുലാമാസ പൂജാ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കും