സ്ത്രീധനപീഢനം; ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ചനിലയില്‍, രണ്ട് പേര്‍ പൂര്‍ണ ഗര്‍ഭിണികള്‍
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് സഹോദരിമാരായ മൂന്ന് പേരെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കലു മീന (25), മംമ്ത (23), കമലേഷ് (20) കലുവിന്റെ നാല് വയസും 27 ദിവസം പ്രായവുമുള്ള മക്കള്‍ എന്നിവരാണ് മരിച്ചത്. മംമ്തയും കമലേഷും പൂര്‍ണ ഗര്‍ഭിണികളായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഡുഡു പട്ടണത്തിലെ കിണറ്റില്‍ ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ ഇവരുടെ മൃതദേഹങ്ങള്‍ […]