Kerala

ആലുവയിൽ 18 കന്യാസ്ത്രീകൾക്ക് കോവിഡ്

  • 21st July 2020
  • 0 Comments

എറണാകുളം : ആലുവയിൽ 18 കന്യാസ്ത്രീകൾക്ക് കോവിഡ്. ആലുവ ചുണങ്ങും വേലി സെന്റ് മേരിസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ദിവസങ്ങൾക്കു മുൻപ് മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ കന്യാസത്രീ ക്ലെയറിനുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ ക്ലെയറിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം 20 ആയി

Kerala News

സിസ്റ്റര്‍ ലൂസിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

  • 11th July 2020
  • 0 Comments

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കമുള്ള ഭീഷണിയിൽ നിന്നും സംരക്ഷണം വേണമെന്നും ആവിശ്യപ്പെട്ട് നൽകിയ ഹർജ്ജിയിലാണ് ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. മഠത്തിനുള്ളില്‍ ഒറ്റപ്പെടുത്തുകയും ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്തുവെന്ന് സിസ്റ്റര്‍ ലൂസി ഹർജിയിൽ. പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു

Kerala News

അഭയകൊലക്കേസ്: കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും, മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തൽ

സിസ്റ്റർ അഭയകൊലക്കേസിന്റെ കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് മുഖ്യ സാക്ഷി രാജു. കോടതിയിലെ വിചാരണക്കിടെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ. . ക്രൈം ബ്രാഞ്ചിനെതിരെ വെളിപ്പെടുത്തൽ നടത്തിയ രാജു കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ കോട്ടൂർ പടികൾ കയറി മഠത്തിലേക്ക് പോകുന്നത് കണ്ടുവെന്നാണ് രാജു വിചാരണ വേളയിൽ ഇന്ന് കോടതിയിൽ പറഞ്ഞത്. സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ […]

Kerala Trending

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ് കൂറുമാറിയത്. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന്‌ പുറത്ത്‌ കണ്ടിരുന്നുവെന്ന്‌ മൊഴി നൽകിയിരുന്നത് എന്നാൽ സാക്ഷി ആ മൊഴി വിചാരണയ്ക്കിടെ മാറ്റി. കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയയോടൊപ്പം താമസിക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം മൊഴി […]

error: Protected Content !!