ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി
ന്യൂഡൽഹി : ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം. പ്രതിരോധ മേഖലയിലെ 101 വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് ട്വിറ്റർ ഹാൻഡിലൂടെ ഇക്കാര്യം അറിയിച്ചു. നിരോധിച്ച വസ്തുക്കൾക്ക് പകരമായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയും ഇന്ത്യയുടെ പ്രതിരോധ വ്യാവസായ രംഗത്തിന് വലിയ സാധ്യതകൾ ഇത് തുറന്നു കൊടുക്കുമെന്നും രാജ്‌നാഥ് സിംഗ് നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയം ഈ തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം പറയുന്നു. ആത്മനിർഭർ ഭാരതിന്റെ’ ഭാഗമായാണ് പുതിയ നടപടി. […]
